ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന വിദേശരാജ്യം യു എ ഇ


AUGUST 13, 2023, 11:20 PM IST

അബുദാബി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്ന വിദേശ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു എ ഇക്ക്. എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയായ വാമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ പ്രഖ്യാപിച്ച കണക്കുകള്‍ ഉദ്ധരിച്ചാണ് വാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

3.554 ദശലക്ഷം ഇന്ത്യക്കാരാണ് യു എ ഇയില്‍ താമസിക്കുന്നതെന്നാണ് മന്ത്രി വി മുരളീധരന്‍ ലോകസഭയില്‍ പറഞ്ഞിരിക്കുന്നത്. 2022ല്‍ 3.419 ദശലക്ഷം ഇന്ത്യക്കാരാണ് യു എ ഇയിലുണ്ടായിരുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. മൊത്തം 7.93 ദശലക്ഷം ഇന്ത്യക്കാരാണ് യു എ ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലായി താമസിക്കുന്നത്. 

വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എല്ലാ കാര്യങ്ങളിലും മാര്‍ഗനിര്‍ദേശവും കൗണ്‍സിലിംഗും നല്‍കുന്നതിനായി ദുബായ്, റിയാദ്, ജിദ്ദ, ക്വാലാലംപൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഓവര്‍സീസ് ഇന്ത്യന്‍ ഹെല്‍പ്പ് സെന്ററുകള്‍ സ്ഥാപിച്ചതായും മന്ത്രി വെളിപ്പെടുത്തി.

Other News