നൂറു ദിര്‍ഹത്തിന് മള്‍പ്പിള്‍ എന്‍ട്രി ടൂറിസറ്റ് വിസ പ്രഖ്യാപിച്ച് യുഎഇ.


NOVEMBER 1, 2022, 12:10 PM IST

ദുബായ് : ഖത്തര്‍ ഫിഫ ലോകകപ്പിന് മുന്നോടിയായി ഒരു തവണയെടുത്താല്‍ ഒന്നിലധികം തവണ വന്നുപോകാന്‍ കഴിയുന്ന മള്‍പ്പിള്‍ എന്‍ട്രി ടൂറിസറ്റ് വിസ പ്രഖ്യാപിച്ച് യുഎഇ. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക.

ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പോകുന്ന ഹയ്യാ കാര്‍ഡ് ഉടമകളെ യുഎഇ സ്വാഗതം ചെയ്യുന്നുവെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വ്യക്തമാക്കുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.ഹയ്യ കാര്‍ഡ് കൈവശമുള്ള അന്താരാഷ്ട്ര ആരാധകര്‍ക്ക് ഐസിപി വെബ്സൈറ്റില്‍ വിസയ്ക്ക് അപേക്ഷിക്കാം.

വ്യക്തിഗത വിവരങ്ങള്‍ അടക്കമുളള രേഖകള്‍ നല്‍കി ഫീസ് അടയ്ക്കാം. 90 ദിവസത്തിനുളളില്‍ ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാം. 100 ദിര്‍ഹമാണ് നിരക്ക്. എന്നാല്‍ പതിവ് നിരക്ക് നല്‍കി 90 ദിവസത്തേക്ക് വീണ്ടും പുതുക്കാനാവുന്നതാണ് ഈ വിസ.

Other News