പാകിസ്താനിലേക്കും 11 രാജ്യങ്ങളിലേക്കുമുള്ള സന്ദര്‍ശന വിസ യു എ ഇ നിര്‍ത്തിവെച്ചു


NOVEMBER 20, 2020, 8:55 AM IST

അബൂദാബി: മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ യു എ ഇ പാകിസ്താനില്‍ നിന്നും 11 രാജ്യങ്ങളില്‍ നിന്നുമുള്‍പ്പെടെ സന്ദര്‍ശക വിസ താത്ക്കാലികമായി നിര്‍ത്തിവെച്ചു. യു എ ഇ അധികൃതരുടെ തീരുമാനം കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണെന്ന് വിശ്വസിക്കുന്നതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

പാകിസ്താന് പുറമേ തുര്‍ക്കി, ഇറാന്‍, യമന്‍, സിറിയ, ഇറാഖ്, സോമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലേക്കുള്ള വിസയാണ് യു എ ഇ സര്‍ക്കാര്‍ താത്ക്കാലികമായി നിര്‍ത്തിയത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ഒരാഴ്ചക്കിടെ പാകിസ്താനില്‍ രണ്ടായിരത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

പാകിസ്താനില്‍ ഇതുവരെ 363,380 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചതായും 7230 പേര്‍ മരിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Other News