പൊലീസ് നായയെ ഉപയോഗിച്ച് കോവിഡ് കണ്ടെത്തല്‍; യു.എ.ഇ പുതിയ മാതൃക


JULY 31, 2020, 11:34 PM IST

അബുദാബി: പൊലീസ് നായയെ ഉപയോഗിച്ച് കോവിഡ് സാധ്യതയുള്ളവരെ കണ്ടെത്തുന്നതില്‍ ലോകത്തിനു മുന്നില്‍ പുതിയ മാതൃക സൃഷ്ടിച്ച് യു.എ.ഇ. നായ്ക്കളെ ഉപയോഗിച്ച് കോവിഡ് കണ്ടെത്താനുള്ള ഗവേഷണം പല രാജ്യങ്ങളിലും പുരോഗമിക്കുമ്പോള്‍ അത് വിജയകരമായി നടപ്പാക്കിയാണ് യു.എ.ഇ പുതിയ നേട്ടം കൈവരിച്ചത്.  

കോവിഡ് സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങളിലാണ് പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ ഉപയോഗപ്പെടുത്തുന്നത്. മറ്റു രാജ്യങ്ങളില്‍ ഇപ്പോഴും പഠന-പരിശീലന ഘട്ടത്തിലുള്ള ഈ രീതി നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണെന്നാണ് യു.എ.ഇ അവകാശപ്പെടുന്നത്. ആവശ്യമായ പഠനങ്ങളും വിദഗ്ധരുടെ ഉപദേശവും ബോധവത്കരണ പരിപാടികളും നടത്തിയശേഷമാണ് പുതിയ രീതി പ്രാവര്‍ത്തികമാക്കിയത്. മണത്തറിയാനുള്ള നായയുടെ ശേഷിയെ അടിസ്ഥാനമാക്കിയാണ് കോവിഡ് സാധ്യതകള്‍ കണ്ടെത്താന്‍ അവയെ ഉപയോഗപ്പെടുത്താമെന്ന ചിന്തകളും പഠനവും ആരംഭിച്ചത്. പൊലീസ് പട്രോളിംഗിലും മാളുകള്‍, ഈവന്റുകള്‍, വിമാനത്താവളങ്ങള്‍, മറ്റു സുപ്രധാന സ്ഥലങ്ങളില്‍ ഇവയുടെ സേവനം ഉപയോഗിപ്പെടുത്താനാകും.

Other News