യുഎഇയിലേക്കുള്ള യാത്ര വിലക്ക് ജൂലൈ 25വരെ തുടരും


JULY 20, 2021, 8:03 AM IST

ദുബായ്: ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ യുഎഇയിലേക്കുള്ള യാത്ര വിലക്ക് തുടരും. നിലവിലെ സ്ഥിതി തുടരുമെന്നും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസ് ഉണ്ടാവില്ലെന്നുമാണ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചത്.

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 25വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. 31 വരെ സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സും വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 24 ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് യാത്രക്കാര്‍ക്ക് ആദ്യം വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് അത് മേയ് 14 വരെ നീട്ടി. നിലവില്‍ മൂന്ന് മാസത്തോളമായി വിലക്ക് തുടരുന്നു.

Other News