അഫ്ഗാനിസ്താനിലെ സമാധാന ചര്‍ച്ചകളെയും പുതിയ ഉടമ്പടിയെയും സ്വാഗതം ചെയ്ത് യു.എ.ഇ


JULY 31, 2020, 12:12 AM IST

അബുദാബി: സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ പ്രഖ്യാപനം യു.എ.ഇ സ്വാഗതം ചെയ്തു. പുതിയ ഉടമ്പടിയെ അഭിനന്ദിക്കുകയും ചെയ്തു. നിരപരാധികളായ സാധാരണക്കാരുടെ രക്തച്ചൊരിച്ചില്‍ തടയുന്നതിനും അഫ്ഗാന്‍ ജനതയ്ക്ക് സമഗ്ര വികസനം, ക്ഷേമം, സമൃദ്ധി എന്നിവ നേടിക്കൊടുക്കുന്നതിനുമുള്ള സമാധാന ചര്‍ച്ചകള്‍ക്കുള്ള യു.എ.ഇയുടെ പിന്തുണ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിലാണ് അറിയിച്ചത്. 

വികസനം, സര്‍ക്കാര്‍ ജോലികള്‍, സ്ഥാപന ശേഷി വര്‍ധിപ്പിക്കല്‍ കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ എന്നീ മേഖലകളില്‍ കഴിഞ്ഞ 20 വര്‍ഷത്തെ നേട്ടങ്ങളെയും മന്ത്രാലയം അഭിനന്ദിച്ചു. പുതിയ ഉടമ്പടിയോടൊപ്പം സ്ഥിരമായ വെടിനിര്‍ത്തലിന് വഴിയൊരുക്കുകയും രാജ്യത്ത് സ്ഥിരത, സമാധാനം, സുരക്ഷ എന്നിവ വര്‍ധിപ്പിക്കുന്ന, ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികളുമുണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രാലയം പങ്കുവെച്ചു.

Other News