ഗോള്‍ഡന്‍ വിസ കയ്യിലുള്ളവര്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് എളുപ്പം നേടാം

JANUARY 4, 2022, 8:45 AM IST

ദുബായ്: യുഎഇയില്‍ ഗോള്‍ഡന്‍ വിസ കയ്യിലുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ഏത് രാജ്യത്ത് നിന്നാണോ വരുന്നത് അവിടെയുള്ള അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി യുഎഇയിലെ നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്ന് ദുബായ് ആര്‍ടിഐ ട്വീറ്റ് ചെയ്തു.

ദീര്‍ഘകാല താമസാനുമതിയായാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍ക്കുന്നത്. 2019 ല്‍ ആണ് ഇത്തരം വിസകള്‍ യുഎഇ അനുവദിച്ച് നല്‍കി തുടങ്ങിയത്. രാജ്യത്തേക്ക് സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കുമെന്നതാണ് ഗോള്‍ഡന്‍ വിസയുടെ പ്രത്യേകത. 10 വര്‍ഷം ആണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി

Did you get the Golden Visa & want to get a driving license in #Dubai? Present your previous driving license approved in your country & issue a new one from #RTA at the driving institutes after passing the knowledge & road tests without needed training. https://t.co/Te3ooJdklZ pic.twitter.com/QZFBxhkjO1
— RTA (@rta_dubai) January 3, 2022

10 വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ വിസകള്‍ സ്വമേധയാ പുതുക്കി നല്‍കും. കലാ സാംസാരികാരിക, കായിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയവര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, നിക്ഷേപകര്‍, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍ക്കുന്നത്. നിരവധി മലയാളികള്‍ അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1000 പേര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. 2021 നവംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം ദുബായില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച് നല്‍കിയിട്ടുണ്ട്.

Other News