വര്‍ക്ക് വിസയിലെത്തുന്ന വിദേശികള്‍ക്ക് പ്രവൃത്തിപരിചയ രേഖ വേണമെന്ന് കുവൈറ്റ്


MARCH 30, 2021, 6:47 AM IST

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ വിസയിലെത്തുന്ന വിദേശികള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് മാന്‍പവര്‍ അതോറിറ്റി. സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമായ തൊഴിലുകളിലാണ് പ്രധാനമായും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

വിസ അനുവദിക്കുന്നത് സാധാരണമാകുന്നതോടെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യക്ഷമമാകുമെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു.

നിലവില്‍ കുവൈറ്റിലുള്ള വിദേശികള്‍ തൊഴില്‍ മാറിയാല്‍ ചില പ്രത്യേക വിഭാഗങ്ങളില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു

Other News