ടഗറ്റോസ് : ബാക്​ടീരിയ നിര്‍മിക്കുന്ന പഞ്ചസാര; പ്രമേഹമുള്ളവർക്കും ഉപയോഗിക്കാം


NOVEMBER 27, 2019, 12:35 AM IST

 വാഷിംഗ്‌ടൺ:പ​ഴ​ങ്ങ​ളി​ലും പാ​ലു​ല്‍​പ​ന്ന​ങ്ങ​ളി​ലും നിന്ന്  ക​ലോ​റി തീ​രെ കു​റ​ഞ്ഞ പ​ഞ്ച​സാ​ര വി​ക​സി​പ്പി​ച്ച്‌​ ശാ​സ്​​ത്ര​ജ്ഞ​ര്‍. ബാ​ക്​​ടീ​രി​യ​യെ ഉ​പ​യോ​ഗി​ച്ച്‌​ നി​ര്‍​മി​ക്കു​ന്ന പു​തി​യ ഇ​നം പ​ഞ്ച​സാ​ര​ക്ക്​ ട​ഗ​റ്റോ​സ്​ എ​ന്നാ​ണ്​ പേര്. ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നാ​ല്‍ യു എ​സ്​ ഫു​ഡ്​ ആ​ന്‍​ഡ്​​ ഡ്ര​ഗ്​​സ്​ ഏ​ജ​ന്‍​സി (എ​ഫ് ഡി എ) അ​നു​മ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ലോ​റി അ​ള​വ്​ നി​ല​വി​ലു​ള്ള​തി​നെ അ​പേ​ക്ഷി​ച്ച്‌​ 38 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ട​ഗ​റ്റോ​സി​ലു​ള്ള​തെ​ന്നാ​ണ്​ അ​വ​കാ​ശ​വാ​ദം. പ​ഞ്ച​സാ​ര​ക്ക്​ ബ​ദ​ലു​ക​ള്‍ പ​ല​തും വി​പ​ണി പി​ടി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ര്‍​ബു​ദ​സാ​ധ്യ​ത​പോ​ലു​ള്ള പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ആ​രോ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, സ​മാ​ന പ്ര​ശ്​​ന​ങ്ങ​ളൊ​ന്നും ടഗറ്റോസിൽ ഇ​തു​വ​രെ പ​രി​ശോ​ധ​ന​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ട​ഗ​റ്റോ​സ്​ പ്ര​മേ​ഹ​രോ​ഗി​ക​ള്‍​ക്ക്​ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ബാ​ക്​​ടീ​രി​യ​യെ ഉ​പ​യോ​ഗി​ച്ച്‌​ വി​ക​സി​പ്പി​ക്കു​ന്ന ട​ഗ​റ്റോ​സ്​ പ​ക്ഷേ, എ​ന്നു മു​ത​ല്‍ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന്​ വ്യക്തമാക്കിയിട്ടില്ല.