കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഔദ്യോഗിക ന്യൂട്രീഷ്യന്‍ പങ്കാളികളായി ബോഡിഫസ്റ്റ്


NOVEMBER 1, 2020, 8:07 AM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ ബോഡിഫസ്റ്റിനെ തങ്ങളുടെ ഔദ്യോഗിക പോഷകാഹാര പങ്കാളികളായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്രഖ്യാപിച്ചു.ഐ എസ് എല്ലിന്റെ വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുമ്പോള്‍ കഠിനമായ പരിശീലന സെഷനുകളെ അഭിമുഖീകരിക്കാന്‍ അവരുടെ ശരീരത്തെ സഹായിക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള പോഷകാഹാര സപ്ലിമെന്റുകള്‍, വേയ് പ്രോട്ടീനുകള്‍ പോലുള്ള മികച്ച വെല്‍നെസ് ആവശ്യവസ്തുക്കള്‍ തുടങ്ങിയവ ഈ പങ്കാളിത്തത്തിലൂടെ കെ ബി എഫ് സി താരങ്ങള്‍ക്ക് ലഭിക്കുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു.