അമിത വണ്ണം  കുറക്കാന്‍ പ്രഭാതത്തില്‍ ചൂടുവെള്ളം കുടിക്കാം


JUNE 3, 2019, 11:56 AM IST

വ്യായാമം ചെയ്യുന്നത് സങ്കല്‍പ്പത്തില്‍ മാത്രമാവുന്നതോടെ ഇത്തരകാര്‍ക്ക് ഭാരം കുറയുന്നില്ലെന്ന സങ്കടം മാത്രം ബാക്കിയാവുന്നു. ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല സമയം രാവിലെയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.  ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ശീലമാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.



ജോലിത്തിരക്കുകള്‍ക്കിടയില്‍ വ്യായാമം ചെയ്യാന്‍ സമയമില്ലെന്നാണ് പലരുടെയും പരാതി. നേരത്തിന് ഭക്ഷണം കഴിക്കുന്നവരും ഇല്ല. വ്യായാമം ചെയ്യാതെയും ഭക്ഷണം കൃത്യസമയത്ത് കഴിക്കാതെയും ശരീരഭാരം കുറയ്ക്കാനുമാകില്ലല്ലോ.. ശരീരഭാരം കുറയ്ക്കാന്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളും എല്ലാം പ്ലാന്‍ ചെയ്യുകയും അത് നീട്ടി കൊണ്ട് പോകുന്നവരും ഏറെയാണ്. വ്യായാമം ചെയ്യുന്നത് സങ്കല്‍പ്പത്തില്‍ മാത്രമാവുന്നതോടെ ഇത്തരകാര്‍ക്ക് ഭാരം കുറയുന്നില്ലെന്ന സങ്കടം മാത്രം ബാക്കിയാവുന്നു. ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല സമയം രാവിലെയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.  ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ശീലമാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.



രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചു കൊണ്ട് ദിവസം തുടങ്ങുക. ആയുര്‍വേദ ജപ്പാന്‍ ചികിത്സാ രീതികളുടെ അടിസ്ഥാനത്തില്‍, ഈ ശീലം ദഹനവ്യവസ്ഥ സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും ഈ ശീലം സഹായിക്കും. വെള്ളത്തിന് ചൂട് കൂടരുത്. തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാവൂ. ആദ്യം ഇളം ചൂടുവെള്ളം കുടിച്ച് പിന്നീട് ദിവസം മുഴുവന്‍ തണുത്ത വെള്ളം കുടിക്കാവുന്നതാണ്.



ഇളം ചൂടുവെള്ളത്തില്‍ വേണമെങ്കില്‍ അല്‍പം നാരങ്ങനീരോ മറ്റ് രുചിയോ ഉപയോഗിക്കാവുന്നതാണ്.  കൂടുതല്‍ തവണ വെള്ളം കുടിക്കുന്നുവെങ്കില്‍ ഭാരം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. ശരീരത്ത് ജലാംശം നിലനില്‍ക്കുന്നത് ശരീര ഭാരം നഷ്ടപ്പെടുന്നതിന് സഹായിക്കുന്നു. വെള്ളം കുടിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് അധിക കലോറി കുറക്കാന്‍ സഹായിക്കുന്നു.

പോഷക സമൃദ്ധമായ ഒരു പ്രഭാത ഭക്ഷണം ദിവസത്തിന്റെ തുടക്കത്തില്‍ ആവശ്യം.  പ്രഭാത ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹിക്കുന്നു. പ്രഭാത ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനും നാരുകളും ഉള്‍പ്പെടുത്തേണ്ടത് ശരീര ഭാരം കുറയ്ക്കുന്നതിന് ഏറെ ആവശ്യമാണ്. കാരണം ഇവ ദഹിക്കാന്‍ സമയം കൂടുതലെടുക്കും. അതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. പ്രാതലിന് നാലു മുട്ട കഴിക്കുന്നത് നല്ലതാണ്.



അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറക്കുന്നതിനുള്ള ഒരു നല്ല ഉപാധിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൈകാലുകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്.  ശരീരം നന്നായി വിയര്‍ക്കുമ്പോള്‍ അധികമുള്ള കലോറി എരിഞ്ഞു തീരും. ദിവസേന ഏതാണ്ട് 20 മിനിറ്റ് ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് സുഖപ്രദമായ ഉറക്കവും അമിതഭാരത്തെ കുറക്കാന്‍ സഹായിക്കുന്ന ഘടകമാണെന്നും പഠനങ്ങള്‍  പറയുന്നു.