അല്‍ഷിമേഴ്‌സിനെതിരെ മരുന്നുമായി എലി ലില്ലി


JANUARY 12, 2021, 6:45 PM IST

ന്യൂയോര്‍ക്ക്: അല്‍ഷിമേഴ്‌സിനുള്ള മരുന്നു പരീക്ഷണത്തില്‍ പ്രാഥമിക ലക്ഷ്യം കൈവരിച്ച് എലി ലില്ലി. ഒന്നര വര്‍ഷത്തിന് ശേഷം 32 ശതമാനം പേരില്‍ ഓര്‍മക്കുറവിന്റെ തോതില്‍ മാറ്റമുണ്ടായതായാണ് ഗവേഷണം തെളിയിക്കുന്നത്. മരുന്ന് നല്കിയവര്‍ക്കും മരുന്നെന്ന പേരില്‍ മറ്റുള്ളവ നല്കിയവരും തമ്മില്‍ വ്യത്യാസം കണ്ടെത്താനായതായി എലി ലില്ലി അറിയിച്ചു.  

അല്‍ഷിമേഴ്‌സ് രോഗികളില്‍ വലിയ നിമിഷമാണിതെന്നും കൂടുതല്‍ പ്രതീക്ഷയുണ്ടെന്നും ലില്ലിയിലെ ചീഫ് സയിന്റിഫിക് ഓഫിസര്‍ ഡാനിയേല്‍ സ്‌കോറോന്‍സ്‌കി പറഞ്ഞു. 

ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ തിങ്കളാഴ്ചയിലെ ആദ്യ വ്യാപാരത്തില്‍ ലില്ലി ഓഹരികള്‍ 10 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. പഠന ഫലങ്ങളുടെ പ്രധാന ഭാഗങ്ങള്‍ മാത്രം പുറത്തുവിട്ട എലി ലില്ലി ഒരു മെഡിക്കല്‍ യോഗത്തിലും ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനത്തിലും വിശദാംശങ്ങള്‍ നല്കുമെന്ന് അറിയിച്ചു. 

എലി ലില്ലി ഗവേഷണങ്ങള്‍ ശരിയായ ദിശയിലാണെങ്കില്‍ അല്‍ഷിമേഴ്‌സിനെ മന്ദഗതിയിലാക്കാന്‍ സാധിക്കുന്ന മരുന്ന് കണ്ടെത്തിയെന്നാണ് മനസ്സിലാക്കേണ്ടത്.