ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐ ടി സി സില്‍ക്ക് ടീ പൈ


SEPTEMBER 4, 2021, 10:56 PM IST

ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി, ഐ ടി സി രജ്പുതാന, ജയ്പൂര്‍ തയ്യാറാക്കിയത്

സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ്- 2 പാക്കറ്റ്

വെണ്ണ- 2 ടേബിള്‍സ്പൂണ്‍

ഉപ്പ്- 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ് 

ചേരുവകള്‍:

ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ്- 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം- 1 കപ്പ്

CTC മസാല ചായ- 4 സാഷേ

ഇഞ്ചിപ്പൊടി - 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി - 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി - 0.25 ടീസ്പൂണ്‍

ഏലക്ക പൊടി - 0.25 ടീസ്പൂണ്‍

ഉപ്പ് - 0.25 ടീസ്പൂണ്‍ 

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

ചേരുവകള്‍:

മസ്‌കര്‍പോണ്‍ ചീസ്- 1 കപ്പ്

ഓറഞ്ച് മാരമലേഡ്- 0.5 കപ്പ്

പാചകവിധി

പൈ ബേസ്

1. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.

 

സില്‍ക്ക് ടീ ഫില്ലിംഗ്

2. ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.

3. CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്) ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക

4. ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പ്

1. രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

2. ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.

3. ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്‌കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.