ലോക്​ഡൗണിൽ കണ്ണിലും വേണം കരുതല്‍


MAY 15, 2020, 10:34 PM IST

   

ലോക്​ഡൗൺ കാലത്ത്​ കണ്ണിന്​ ഒരു വിശ്രമവുമുണ്ടാകില്ല. ഒന്നുകിൽ ടി.വി കാണൽ, അതല്ലെങ്കിൽ മൊബൈലിൽ, അല്ലെങ്കിൽ കമ്പ്യൂട്ടർ അതുമല്ലെങ്കിൽ വായന. എന്തായാലും കണ്ണിന്​ ഒരു റെസ്​റ്റ്​ ടൈം ഇല്ല. ഇങ്ങനെ പോയാൽ ഇൗ ദിവസങ്ങൾ കഴിയു​േമ്പാഴേക്ക്​ പല അസുഖങ്ങളും കണ്ണിനെ ബാധിച്ചേക്കാം. 

കമ്പ്യൂട്ടർ, ടി.വി, മൊബൈൽ, ഇവയുടെ അമിത ഉപയോഗവും ഉറക്കക്കുറവും കാരണം കണ്ണുകൾക്കുണ്ടായേക്കാവുന്ന ചില പ്രശ്​നങ്ങൾ ഇതാ: 

-കണ്ണ്​ വരണ്ടുപോകും

-കുരുക്കൾ ഉണ്ടാകാം

-ക്ഷീണം

-കണ്ണിലെ ചുവപ്പ്​

-വേദന

ഇൗ പ്രശ്​നങ്ങളിൽനിന്ന്​ രക്ഷപ്പെടാൻ ആദ്യം ചെയ്യേണ്ടത്​ ഇവയുടെയെല്ലാം അമിത ഉപയോഗം കുറക്കുക എന്നതുതന്നെയാണ്​.  

ഇനി പറയുന്ന കാര്യങ്ങൾ ഒാർത്തുവെക്കുക.

മണിക്കൂറിൽ 10 മിനിറ്റ്​ വീതമെങ്കിലും കണ്ണിന്​ വിശ്രമം കൊടുക്കാൻ ശ്രദ്ധിക്കണം. ഒന്നുകിൽ കണ്ണടച്ചിരിക്കാം. അത​െല്ലങ്കിൽ കണ്ണിന്​ സ്​ട്രെയിൻ കൊടുക്കാതെ ശ്രദ്ധിക്കണം.

കണ്ണിന്​ ചില വ്യായാമങ്ങളുണ്ട്​. അത്​ ദിവസത്തിൽ രണ്ടു തവണയെങ്കിലും/അത​െല്ലങ്കിൽ കൂടുതൽ കണ്ണിന്​ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ചെയ്യാം.

Palming: കൈകൾ കൂട്ടിത്തിരുമ്മിയ ശേഷം കൺപോളകൾക്ക്​ പുറ​​േമ വെക്കുക. 10 തവണ ദീർഘനിശ്വാസം ചെയ്യുക.

Blinking: കണ്ണുകൾ 10 മുതൽ 20 തവണവരെ പതുക്കെ അടക്കുകയും തുറക്കുകയും ചെയ്യുക.

10 സെക്കൻഡ്​ പച്ചനിറത്തിലുള്ള വസ്​തുവിലേക്ക്​ നോക്കുക.

തിളപ്പിച്ചാറിയ വെള്ളത്തിൽ കണ്ണുകൾ ഇടക്ക്​ കഴുകുന്നത്​ നല്ലതാണ്​

കണ്ണുകളുടെ ആരോഗ്യത്തിന്​ ചെറുപയർ, ഗോതമ്പ്, നെല്ലിക്ക, തേൻ, നെയ്യ്​, മുന്തിരി, മാതളം എന്നിവ നല്ലതാണ്​. പുളി, അച്ചാർ, കാപ്പി, എരിവ്​ എന്നിവ പരമാവധി കുറക്കാം. പുകവലി പൂർണമായി ഒഴിവാക്കണം. വെയിലത്തുനിന്ന്​ വന്ന ഉടനേതന്നെ കണ്ണുകൾ കഴുകാൻ പാടില്ല. നല്ല ഉറക്കം എല്ലാ ദിവസവും ഉറപ്പാക്കണം. വ്യായാമം ശീലമാക്കാനും ശ്രദ്ധിക്കണം.

കണ്ണും ഫോണുപയോഗവും

ഫോണി​​​െൻറ അമിത ഉപയോഗം കണ്ണിന്​ കാര്യമായ പ്രശ്​നങ്ങൾ ഉണ്ടാക്കാനിടയുണ്ട്​. തലവേദന, കണ്ണുവേദന, കണ്ണിൽ ​െവള്ളം നിറയൽ, കഴുത്ത്​/മുതുക്​ വേദന, കാഴ്​ച മങ്ങൽ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം. അതിനാൽ ഫോൺ ഉപയോഗിക്കു​േമ്പാൾ അതി​​​െൻറ സ്​​ക്രീൻ ബ്രൈറ്റ്​നസ്​ കുറക്കാൻ ശ്രദ്ധിക്കണം. സ്​ക്രീൻ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇടക്കിടക്ക്​ കണ്ണു ചിമ്മാനും കണ്ണിന്​ തണുപ്പ്​ പിടിപ്പിക്കാനും മറക്കരുത്​. ഒാരോ 20 മിനിറ്റ്​ കൂടു​േമ്പാഴും 20 ​െസക്കൻഡ്​ എങ്കിലും വിശ്രമം കണ്ണിന്​ ഉറപ്പാക്കണം. വിശ്രമ സമയത്ത്​ ദൂരെയുള്ള ഏതെങ്കിലും വസ്​തുവിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ശ്രമിക്കണം.