ഭാരം കുറയ്ക്കാന്‍ കൂണ്‍!


JULY 10, 2019, 7:59 PM IST

പോഷകസമ്പന്നം  മാത്രമല്ല ഭാരം കുറയ്ക്കാനും ഫലപ്രദമാണ് കൂണ്‍വിഭവങ്ങള്‍. ഭാരം കുറയ്ക്കുന്നതിന് പ്രാതലില്‍ ഉള്‍പ്പെടുത്തിയാണ് കൂണ്‍ കഴിക്കേണ്ടതെന്ന് മിനസോട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

കൂണില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ വയറ് നിറയ്ക്കുകയും പിന്നീട് ഇടയ്ക്കിടെ സ്‌നാക്‌സ് കഴിക്കുന്ന ശീലം ഉപേക്ഷിക്കുമെന്നും ഉച്ചയ്ക്കുള്ള ആഹാരം കുറഞ്ഞ അളവിലാക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

കൂണില്‍ ഫൈബര്‍ കൂടിയ അളവില്‍ ഉണ്ട്. ഡിമെന്‍ഷ്യ തടയാന്‍ ഇതു സഹായകമാണ്. ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൊഴുപ്പും കൊളസ്‌ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ കൂണ്‍ സ്ഥിരമായി പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍ ഭാരം കുറയുക മാത്രമല്ല, ആരോഗ്യം നന്നായി മെച്ചപ്പെടുകയും ചെയ്യും.