കണ്ണുകള്‍ സ്‌കാന്‍ ചെയ്ത് പാര്‍ക്കിന്‍സണ്‍ രോഗാവസ്ഥ നേരത്തെ അറിയാം


NOVEMBER 1, 2023, 11:35 PM IST

പാര്‍ക്കിന്‍സണ്‍ രോഗമുണ്ടെന്ന് നിര്‍ണയിക്കുന്നതിനും ഏഴു വര്‍ഷം മുമ്പു വരെ കണ്ണ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ പുതിയ പഠനം. പാര്‍ക്കിന്‍സണ്‍സ് രോഗത്തിലെ റെറ്റിന ഇമേജിംഗിനെക്കുറിച്ചുള്ള ഇതുവരെയുള്ള ഏറ്റവും വലിയ പഠനമാണ് ഈ ഫലങ്ങള്‍ സാധ്യമാക്കിയത്.

അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേര്‍ണലായ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കണ്ണ് സ്‌കാനിംഗില്‍ പാര്‍ക്കിന്‍സണ്‍സിന്റെ അടയാളങ്ങള്‍ കണ്ടെത്താമെന്ന് പറയുന്നു. അല്‍സ്‌ഐ ഡാറ്റാസെറ്റ് യു കെ ബയോബാങ്ക് ഡാറ്റാബേസ് (ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍)ഉപയോഗിച്ചാണ് വിശകലനം ചെയ്തത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ വ്യാപനം താരതമ്യേന കുറവാണെങ്കിലും സൂക്ഷ്മമായ കാര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തമാക്കി. ജനസംഖ്യയുടെ 0.1- 0.2 ശതമാനം വരെയാണ് പാര്‍ക്കിന്‍സണ്‍ വ്യാപനം. റെറ്റിന ചിത്രങ്ങളുടെയും അനുബന്ധ ക്ലിനിക്കല്‍ ഡാറ്റയുടെയും ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസായ ഇന്‍സൈറ്റ് ആണ് അല്‍സ്‌ഐ ഡാറ്റാസെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയത്. 

നേത്ര സ്‌കാനുകളില്‍ നിന്നുള്ള ഡാറ്റയുടെ ഉപയോഗം, 'ഒക്യുലോമിക്‌സ്' എന്ന ഗവേഷണ മേഖലയില്‍ അല്‍ഷിമേഴ്സ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ഏറ്റവും സമീപകാലത്ത് സ്‌കീസോഫ്രീനിയ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ന്യൂറോ അവസ്ഥകളുടെ ലക്ഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഐ സ്‌കാനുകള്‍ക്കും കണ്ണ് ഡാറ്റയ്ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്താന്‍ കഴിഞ്ഞു.

ആരോഗ്യത്തിന്റെ പല വശങ്ങളിലേക്കും നേരിട്ടുള്ള ഉള്‍ക്കാഴ്ച നല്‍കി ശരീരത്തിന്റെ ബാക്കി ഭാഗത്തേക്ക് കണ്ണിന് ഒരു 'ജാലക'മായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ക്ക് വളരെക്കാലമായി അറിയാം. റെറ്റിനയുടെ ഉയര്‍ന്ന മിഴിവുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ നേത്ര പരിചരണത്തിന്റെ ഒരു പതിവ് ഭാഗമാണ്. 'ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി' എന്നറിയപ്പെടുന്ന 3ഡി സ്‌കാന്‍ ഐ ക്ലിനിക്കുകളിലും ഹൈ-സ്ട്രീറ്റ് ഒപ്റ്റിഷ്യന്‍മാരിലും വ്യാപകമായി ഉപയോഗിക്കുന്നു. ഒരു മിനിറ്റിനുള്ളില്‍, ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി സ്‌കാന്‍ റെറ്റിനയുടെ ക്രോസ് സെക്ഷന്‍ അവിശ്വസനീയമായ തരത്തില്‍ വിശദമായി ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന് വരെ ഉണ്ടാക്കുന്നു.

കണ്ണിന്റെ ആരോഗ്യം നിരീക്ഷിക്കുന്നതിന് ഈ ചിത്രങ്ങള്‍ വളരെ ഉപയോഗപ്രദമാണ്. ചര്‍മ്മത്തിന്റെ ഉപരിതലത്തിന് താഴെയുള്ള കോശങ്ങളുടെ പാളികള്‍ കാണാനുള്ള ഒരേയൊരു മാര്‍ഗ്ഗം റെറ്റിനയുടെ സ്‌കാന്‍ ആണ്. അടുത്ത കാലത്തായി ഗവേഷകര്‍ ശക്തമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ധാരാളം ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫികളും മറ്റ് നേത്ര ചിത്രങ്ങളും കൃത്യമായി വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. 'മെഷീന്‍ ലേണിംഗ്' എന്നറിയപ്പെടുന്ന ഒരു നിര്‍മിത ബു്ദ്ധി ഉപയോഗിച്ച്, കമ്പ്യൂട്ടറുകള്‍ക്ക് ഇപ്പോള്‍ ഈ ചിത്രങ്ങളില്‍ നിന്ന് മുഴുവന്‍ ശരീരത്തെയും കുറിച്ചുള്ള മറഞ്ഞിരിക്കുന്ന വിവരങ്ങള്‍ കണ്ടെത്താനാകും. ഈ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഒക്കുലോമിക്സ്.

കണ്ണ് സ്‌കാനിലൂടെ നമുക്ക് കണ്ടെത്താനാകുന്ന കാര്യങ്ങള്‍ lന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഒരു വ്യക്തിക്ക് പാര്‍ക്കിന്‍സണ്‍സ് വരുമോ എന്ന് പ്രവചിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ഈ രീതി ഉടന്‍ തന്നെ രോഗസാധ്യതയുള്ള ആളുകള്‍ക്ക് പ്രീ-സ്‌ക്രീനിംഗ് ഉപകരണമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റ് നിരവധി അല്‍സ്‌ഐ പഠനങ്ങളിലെ പ്രധാനി കൂടിയായ എഴുത്തുകാരനും യു സി എല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ആന്റ് മുര്‍ഫീല്‍ഡ്‌സ് ഐ ഹോസ്പിറ്റലിലെ ഡോ. സീഗ്ഫ്രഡ് വാഗ്‌നര്‍ പറഞ്ഞു: 

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് നിരവധി രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നത് അര്‍ഥമാക്കുന്നത് ഭാവിയില്‍ ചില അവസ്ഥകള്‍ ഉണ്ടാകുന്നത് തടയാന്‍ ആളുകള്‍ക്ക് ജീവിതശൈലി മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കുമെന്നാണ്. കൂടാതെ ജീവിതത്തെ മാറ്റുന്ന ന്യൂറോഡിജനറേറ്റീവ് ഡിസോര്‍ഡറുകളുടെ ആരംഭവും ആഘാതവും ഡോക്ടര്‍മാര്‍ക്ക് കാലതാമസം വരുത്താനുമാവും.

മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റല്‍, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബിര്‍മിംഗ്ഹാം, ഗ്രേറ്റ് ഓര്‍ക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റല്‍, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റല്‍ ലണ്ടന്‍, യു സി എല്‍, ഗ്രേറ്റ് ഓര്‍മോണ്ട് എന്നിവിടങ്ങളിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിലെ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്ററുകള്‍ തമ്മിലുള്ള സഹകരണം ഈ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. സ്ട്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്. ഈ അസാധാരണമായ എന്‍ എച്ച് എസ് ഗവേഷണ പങ്കാളിത്തത്തിലൂടെ ഗവേഷണത്തിന്റെ വ്യാപ്തിയും ഗുണനിലവാരവും പരമാവധിയാക്കിയിട്ടുണ്ട്.

ഡോപാമൈന്‍ കുറയുന്നതിന്റെ ഭാഗമായാണ് പാര്‍ക്കിന്‍സണ്‍സ് രോഗമായി മാറുന്നത്.

Other News