ശരീര പ്രതിരോധ ശേഷി ഉപയോഗിച്ച് കാൻസറിനെ ചെറുക്കാം


FEBRUARY 9, 2021, 1:32 PM IST

 

കാൻസറിനെ നശിപ്പിക്കുന്നതിന്  ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ പുതിയൊരു മാർഗം മിസൗറി സർവകലാശാലയിലെ ഒരു ഗവേഷകൻ കണ്ടെത്തി. 

ശരീരത്തിലെ പ്രതിരോധ സെല്ലുകൾ നിരന്തരം പ്രവർത്തിക്കുന്നവയാണ്. കാൻസർ ആക്രമിക്കുമ്പോൾ ശരീരത്തിലെ സാധാരണ സെല്ലുകൾ "എന്നെ നശിപ്പിക്കരുതേ"  എന്ന് നൽകുന്ന സന്ദേശം പ്രതിരോധ സെല്ലുകൾ തിരിച്ചറിയുകയും കാൻസറിനെ  നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ചിലയിനം കാൻസറുകൾക്ക് സാധാരണ ശരീരകോശങ്ങളെ അനുകരിക്കാനുള്ള കഴിവുണ്ട്. "ഇതെന്നെ നശിപ്പിക്കില്ല" എന്ന സന്ദേശമാകും അവ നൽകുക.

അതിന്റെ ഫലമായി കാൻസറിനെ തിരിച്ചറിയാൻ പ്രതിരോധ സമ്പ്രദായത്തിന് കഴിയാതെ പോകുകയും കാൻസർ കോശങ്ങൾക്കുള്ളിൽ സ്വതന്ത്രമായി വളരുകയും ചെയ്യുന്നു. ഇത് രോഗിയെ സംബന്ധിച്ചിടത്തോളം വളരെ മോശം വാർത്തയാണ്. 

കാൻസർ കാട്ടുന്ന ഈ ചതിപ്രയോഗത്തെ മറികടക്കുന്നതിനും അതിനെ നശിപ്പിക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധ സമ്പ്രദായത്തെ സഹായിക്കുന്നതിനുള്ള ഒരു പുതിയ മാർഗമാണ്  തായി യൂണിവേഴ്‌സിറ്റിയിലെ ബയോളജിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ യുവേസ് ചാപ് കണ്ടെത്തിയിട്ടുള്ളത്.

കാൻസർ പ്രതിരോധ ചികിത്സ ചിലയിനം കാൻസറുകൾക്ക് ഫലപ്രദമാകുമ്പോൾ പ്രോസ്റ്റേറ്റ് കാൻസർ  ശരീരത്തിന്റെ പ്രതിരോധശേഷിയെ വളരെ നശിപ്പിക്കുന്നവയാണ്.  ഇതിനുള്ള ഒരു പരിഹാരമാണ് ബാക്റ്റീരിയായുടെ 50 വർഷത്തിലേറെയായുള്ള ജനിതകമാറ്റത്തിന്റെ സഹായത്തോടെ ചാപ് കണ്ടെത്തിയിട്ടുള്ളത്. 

ഒരേ കോശത്തിൽ ആക്രമിക്കുന്ന കാൻസർ ആണെങ്കിൽപ്പോലും ഒരാളിൽ അത് മറ്റൊരാളുടേതിൽ നിന്നും വ്യത്യസ്തമായിരിക്കും. ഒരു പ്രത്യേക ചികിത്സ കാൻസറിനെ  ഫലപ്രദമായി നശിപ്പിക്കുകയും  രോഗിയെ സഹായിക്കുകയും ചെയ്യുമോ ഇല്ലയോയെന്നത് വ്യക്തികൾ തമ്മിലുള്ള ഈ വ്യത്യാസത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ബാക്ടീരിയ ജനിതകമായി വളരെ വഴങ്ങുന്ന സ്വഭാവമുള്ളതാണ്. ഒരു രോഗിക്ക് നൽകുന്ന പ്രത്യേകമായ ചികിത്സയുടെ പരിമിതികൾ  മറികടക്കാൻ കഴിയും വിധം സ്വയം മാറുന്നതിന് അതിനു കഴിയും. 

ഒരു രോഗിയുടെ കാൻസർ പരമ്പരാഗതമായ ചികിത്സകളോട് പ്രതികരിക്കാതിരിക്കുകയും മറ്റു ചികിത്സകളൊന്നും തന്നെ ഇല്ലായെന്നും സങ്കൽപ്പിക്കുക. അപ്പോൾ ജനിതകമായി പരിഷ്‌ക്കരിച്ച ബാക്റ്റീരിയക്ക് കാൻസറിന്റെ പ്രത്യേകമായ ദുർബ്ബലതകളെ മുതലെടുത്തുകൊണ്ട് അതിനെ നശിപ്പിക്കാൻ കഴിയും. 

മുമ്പ് നടത്തിയ ഒരു പഠനത്തിൽ മിസൗറി യൂണിവേഴ്‌സിറ്റിയുടെ കാൻസർ ഗവേഷണ കേന്ദ്രം കാൻസർ സെല്ലുകളെ നശിപ്പിക്കുന്ന സിആർസി 2631 എന്ന് വിളിക്കുന്ന ജനിതകമായി വ്യത്യസ്തമായതും വിഷരഹിതവുമായ  ഒരു ബാക്റ്റീരിയയെ വികസിപ്പിച്ചു. 

മറ്റൊരു ജനുസിൽപ്പെട്ട ബാക്റ്റീരിയകളിൽ നിന്നും ഉരുത്തിരിഞ്ഞ സിആർസി 2631നെ പ്രത്യേക ഊഷ്മാവുള്ള ഒരു മുറിയിൽ അരനൂറ്റാണ്ടിലേറെക്കാലമായി സൂക്ഷിച്ചിരിക്കുകയാണ്. കാൻസർ വളർത്തുന്ന ട്യൂമറുകളെ കൃത്യമായി ലക്ഷ്യം വെച്ചു പ്രോസ്റ്റേറ്റ് കാൻസറിനെതിരായ ശരീരത്തിന്റെ പ്രതിരോധ സമ്പ്രദായം ശക്തിപ്പെടുത്താനുള്ള അവയുടെ കഴിവ് ചാപ്‌നെപ്പോലുള്ള ശാസ്ത്രജ്ഞർ പ്രകടിപ്പിക്കുകയാണ്.

ട്യുമർ കോശങ്ങളുടെ മേൽ സിആർസി 2631 കുടിയേറ്റം നടത്തുകയും അവയെ അവിടെത്തന്നെ ഒതുക്കി നിർത്തുകയും ചെയ്യുന്നു. രോഗികളുടെ പ്രത്യേകതകൾക്കനുസരിച്ച് കൃത്യമായ മരുന്നുകൾ നൽകുന്നതിന് സിആർസി 2631ന്റെ ഉപയോഗത്തിലൂടെ കഴിയും. 

വിവിധ ശാഖകൾ തമ്മിലുള്ള സഹകരണത്തിലൂടെ രോഗികളുടെ പ്രത്യേകതകൾക്കനുസൃതമായി വ്യക്തിഗത ആരോഗ്യ സംരക്ഷണത്തിന്റെ വാഗ്ദാനമാണ് മിസൗറി യൂണിവേഴ്‌സിറ്റിയുടെ സിസ്റ്റംസ് നെക്സ്റ്റ് ജൻ പ്രിസിഷൻ ഹെൽത്ത് ഇനിഷ്യേറ്റീവ് നൽകുന്നത്.