വിസ്‌ക്കിയില്‍ വെള്ളം ചേര്‍ക്കുന്നത് എന്തിന്


MARCH 22, 2018, 2:35 PM IST

ഭൂരിഭാഗം പേരും വെള്ളം ചേര്‍ത്താണ് വിസ്‌ക്കി കഴിക്കുന്നത്. രുചി വര്‍ദ്ധിപ്പിക്കാനും എരിച്ചില്‍ കുറക്കാനും വെള്ളം സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ചീത്ത രുചികളെ വെള്ളം നിര്‍വീര്യമാക്കുന്നു. ഫാറ്റി ആസിഡ് ഈസ്റ്റ് എന്ന വിസ്‌ക്കിയിലെ ഒരു മിശ്രിതം രണ്ട് തരത്തിലാണ് വെള്ളവുമായി പ്രതിപ്രവര്‍ത്തിക്കുന്നത്. ഒന്ന് ജലത്തിന്റെ തന്മാത്രകളെ ചെറുക്കുമ്പോള്‍ രണ്ടാമത് ആകര്‍ഷിക്കുകയും ചെയ്യുന്നു. അതായത് ചീത്തവയെ ഇല്ലാതാക്കാനും നല്ലരുചിയെ ഉണര്‍ത്തുവാനും വെള്ളം സഹായിക്കുന്നു. ജലം വിസ്‌ക്കിയിലെ ഗ്വായക്കോള്‍ എന്ന മിശ്രിതത്തിന്റെ സാന്നിധ്യം ഉയര്‍ത്തി സുഗന്ധം നല്‍കുകയും ചെയ്യുന്നു.