സുശാന്തിന്റെ ആന്തരികാവയവങ്ങള്‍ മതിയായ രീതിയില്‍ സംരക്ഷിച്ചില്ലെന്ന്; പൊലീസ് പ്രതികൂട്ടില്‍


SEPTEMBER 20, 2020, 4:25 PM IST

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ ആന്തരികാവയവങ്ങള്‍ മതിയായ രീതിയില്‍ സംരക്ഷിച്ചില്ലെന്ന് കണ്ടെത്തല്‍. തുടര്‍ പരിശോധനയ്ക്കു ഉപയോഗിക്കാനാകുംവിധം സംരക്ഷിച്ചില്ലെന്നാണ് എയിംസ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. മുംബൈ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. 

ജൂണ്‍ 14 സുശാന്തിന്റെ മരണശേഷം നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനക്കു പിന്നാലെ ഇവ വേണ്ടവിധത്തില്‍ സംരക്ഷിച്ചിരുന്നില്ല. പല അവയവങ്ങള്‍ക്കും കേട് സംഭവിച്ചിട്ടുണ്ട്. ഇതോടെ, വിഷാംശം ഉള്ളില്‍ ചെന്നാണോ, അമിതമായ ലഹരി ഉപയോഗം മൂലമാണോ സുശാന്തിന്റെ മരണമെന്ന് തെളിയികുന്നത് ശ്രമകരമാകുമെന്നാണ് എയിംസ് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടിയാണ് ആന്തരികാവയവങ്ങള്‍ എയിംസില്‍ എത്തിച്ചത്. എയിംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ തുടര്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്.

Other News