ന്യൂഡല്‍ഹി: ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ ജനന ലിംഗാനുപാതം കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും പുതിയ ജനസംഖ്യാ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സര്‍വേ ശിശുമരണനിരക്കിലും ജനനസമയത്തെ ശരാശരി ലിംഗാനുപാതത്തിലും പുരോഗതി കാണിച്ചു. എങ്കിലും പ്രസ്തുത അനുപാതം ജനനത്തിനു മുമ്പുള്ള ലിംഗനിര്‍ണയത്തിന്റെയും ലിംഗഭേദം തെരഞ്ഞെടുത്ത ഗര്‍ഭച്ഛിദ്രത്തിന്റെയും സാധ്യമായ സൂചകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബംഗാള്‍ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് ലിംഗാനുപാതത്തില്‍ കുറവുണ്ടായത്.
നവജാത ശിശുക്കളുടെയും ശിശുമരണങ്ങളുടെയും അഞ്ചില്‍ താഴെ പ്രായമുള്ളവരുടെയും മരണനിരക്കിലെ ക്രമാനുഗതമായ കുറവുകള്‍ 2030-ഓടെ യു എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) കൈവരിക്കുന്നതിലേക്ക് രാജ്യം നീങ്ങുകയാണെന്ന് കാണിക്കുന്നുവെന്ന് എസ് ആര്‍ എസ് സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് 2020 പുറത്തിറക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യയിലെ ശരാശരി നവജാതശിശു മരണനിരക്ക് (ജനിച്ച് 30 ദിവസത്തിനുള്ളില്‍) 2019-ല്‍ 22-ലും 2014-ല്‍ 26-ലും നിന്ന് 2020-ല്‍ 1,000-ല്‍ 20 ആയി കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.
ശിശുമരണനിരക്ക് (ജനനത്തിനു ശേഷമുള്ള ആദ്യ വര്‍ഷത്തിനുള്ളിലെ മരണങ്ങള്‍) 2019-ല്‍ 30ഉം 2014-ല്‍ 39-ഉം ആയിരുന്നെങ്കില്‍ 2020-ല്‍ 28 ആയി കുറഞ്ഞു, അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 2019-ല്‍ 35, 2014-ല്‍ 45 എന്നിങ്ങനെയായിരുന്നത് 2020-ല്‍ 32 ആയി കുറഞ്ഞു.
കേരളം (4), ഡല്‍ഹി (9), തമിഴ്നാട് (9), മഹാരാഷ്ട്ര (11), ജമ്മു കശ്മീര്‍ (12), പഞ്ചാബ് (12) എന്നിങ്ങനെ ആറ് സംസ്ഥാനങ്ങള്‍ നവജാത ശിശുമരണ നിരക്ക് 12 എന്ന എസ് ഡി ജി ലക്ഷ്യത്തിലെത്തി.
പതിനൊന്ന് സംസ്ഥാനങ്ങള്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 25 എന്ന എസ് ഡി ജി ലക്ഷ്യത്തിലെത്തി - കേരളം (8), തമിഴ്നാട് (13), ഡല്‍ഹി (14), മഹാരാഷ്ട്ര (18), ജമ്മു കശ്മീര്‍ (17), കര്‍ണാടക (21), പഞ്ചാബ് (22), ബംഗാള്‍ (22), തെലങ്കാന (23), ഗുജറാത്ത് (24), ഹിമാചല്‍ പ്രദേശ് (24).
ജനനസമയത്ത് ദേശീയ ലിംഗാനുപാതം 2017-19 ലെ ശരാശരി 904 ല്‍ നിന്ന് 2018-20 ല്‍ 907 ആയി (ഭാഗികമായി ഓവര്‍ലാപ്പിംഗ് കാലയളവ്) മൂന്ന് പോയിന്റുകള്‍ വര്‍ധിച്ചു. ആയിരം ആണ്‍കുട്ടികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണമാണ് ലിംഗാനുപാതം.
എന്നാല്‍ ആന്ധ്രാപ്രദേശ്, അസം, ബംഗാള്‍, ഡല്‍ഹി, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ അനുപാതം കുറഞ്ഞു.
കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീപുരുഷ അനുപാതം 974 ആണെങ്കില്‍ ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ്- 844. ബംഗാളില്‍ ഈ അനുപാതം 944ല്‍ നിന്ന് 936 ആയി കുറഞ്ഞു.
ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന പെണ്‍ ഭ്രൂണങ്ങളുടെ തിരഞ്ഞെടുത്ത ഗര്‍ഭഛിദ്രം തടയുന്നതിനായി 1994-ല്‍ ഇന്ത്യ നിയമം പാസാക്കുകയും നിരോധനം പരിമിതമായ സ്വാധീനം ചെലുത്തുകയും ചെയ്തു. എന്നാല്‍ ഭ്രൂണഹത്യയില്‍ ഡോക്ടര്‍മാരും ആരോഗ്യ ഗവേഷകരും ആശങ്കാകുലരാണ്.
ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നിങ്ങനെ
കുറഞ്ഞത് എട്ട് സംസ്ഥാനങ്ങളിലെങ്കിലും എസ് ആര്‍ എസ് 2020 റിപ്പോര്‍ട്ട് 2014-16ലെ പോലെ 2018-2020-ലും ജനനസമയത്ത് ലിംഗാനുപാതം കുറവാണെന്ന് കണ്ടെത്തി.
കര്‍ണാടകയില്‍ 2014-16ല്‍ 935 ആയിരുന്ന അനുപാതം 2018-2020ല്‍ 916 ആയി മാറി. ബീഹാറില്‍ 2014-16ല്‍ 908ല്‍ നിന്ന് 2015-17ല്‍ 900 ആയും 2016-18ല്‍ 895 ആയും കുറഞ്ഞ് 894 (2017- 19), 895 (2018- 20) എന്ന നിലയിലായി.
പ്രസവത്തിനു മുമ്പ് ലിംഗ നിര്‍ണയം നടത്തുന്നത് സംബന്ധിച്ച നിയമം ലംഘിച്ചതിന് രാജ്യത്തുടനീളമുള്ള ഡസന്‍ കണക്കിന് ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ അധികാരികള്‍ വര്‍ഷങ്ങളായി നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ സമ്പ്രദായത്തിനെതിരെ പ്രചാരണം നടത്തുന്ന ഫിസിഷ്യന്മാര്‍ പറയുന്നത് കുറച്ച് ശിക്ഷാവിധികളേ ഉണ്ടായിരുന്നുള്ളൂവെന്നാണ്.
ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (പി ജി ഐ എം ഇ ആര്‍) ഡോക്ടര്‍മാര്‍ രാത്രിയില്‍ ഗര്‍ഭിണികളുടെ വീടുകളിലെത്തി അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നല്‍കുന്ന രഹസ്യ മൊബൈല്‍ മെഡിക്കല്‍ ടീമുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
2017 നവംബറില്‍ പി ജി ഐ എം ഇ ആര്‍ ഡോക്ടര്‍മാര്‍ ഒരു മെഡിക്കല്‍ ജേണലില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുവന്ന അത്തരത്തിലുള്ള ഒരു സ്ത്രീയുടെ ദുരവസ്ഥ വിവരിച്ചിരുന്നു.
രജിസ്ട്രാര്‍- ജനറല്‍ ഓഫ് ഇന്ത്യ നടത്തുന്ന എസ് ആര്‍ എസ് സാമ്പിള്‍ ജനസംഖ്യയിലുടനീളം ജനനവും മരണവും രേഖപ്പെടുത്തുന്ന രാജ്യത്തെ ഏറ്റവും വലിയ വാര്‍ഷിക ജനസംഖ്യാ സര്‍വേയാണ്. സാമ്പിള്‍ വലുപ്പം വര്‍ഷങ്ങളായി വര്‍ഘിക്കുന്നുണ്ട്. 1996-ല്‍ 6 ദശലക്ഷത്തില്‍ നിന്ന് 8 ദശലക്ഷത്തിലധികമായാണ് മാറിയത്.