ഒറ്റ ഫാൻ മാത്രമുള്ള വീട്ടിലെ വൈദ്യുതി ബിൽ 128 കോ​ടി​! ഷോ​ക്ക​ടി​ച്ച്‌ ഗ്രാമവാസി കുടുംബം 


JULY 21, 2019, 11:48 PM IST

ല​ക്നോ: വൈ​ദ്യു​തി ബി​ല്‍ ക​ണ്ട് അക്ഷരാർത്ഥത്തിൽ ഷോ​ക്കേറ്റിരിക്കുകയാണ് ഉ​ത്ത​ര്‍​പ്ര​ദേ​ശിലെ ഒ​രു ഗ്രാമീണകു​ടും​ബം.ഹാപൂരിലെ ചാമ്രി ഗ്രാമവാസി ഷമീമിന് വൈദ്യുതി ബോർഡ് അധികൃതർ നൽകിയത് 1,28,45,95,444 രൂപയുടെ കുടിശിക ബിൽ!

ഇത്ര ഭീമൻ ബില്ലെങ്ങനെയെന്ന് അന്ധാളിച്ചുനിൽക്കെ തുക അടച്ചില്ലെന്ന പേരിൽ ഷമീമിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിക്കുകയും ചെയ്‌തു.വി​ച്ഛേ​ദി​ച്ച വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ കു​ടി​ശി​ക തു​ക അ​ട​യ്ക്കാ​നാ​ണ് ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം. 

ഷ​മീ​മും ഭാ​ര്യ ഖൈ​റു​ന്നീ​സ​യും മാ​ത്ര​മുള്ള വീട്ടിൽ ഒരു ലൈറ്റും ഫാനുമാണ് ആകെ ആർഭാടം.ബി​ല്ലു വ​ന്ന​തോ​ടെ വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ താ​ന്‍ നേ​രി​ല്‍ പോ​യി കണ്ടെങ്കിലും വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ല്‍ തു​ക അ​ട​ച്ചേ മ​തി​യാ​കൂ എ​ന്നാ​ണ് വ്യക്തമാക്കിയതെ​ന്നു ഷ​മീം വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ ​എ​ന്‍​ ഐ​യോ​ട് പ​റ​ഞ്ഞു. ചിത്രങ്ങള്‍ സഹിതമാണ് ഏജൻസി വാർത്ത പുറത്തുവിട്ടത്. 

നാട്ടിലെ മൊ​ത്തം വൈ​ദ്യു​തി ബി​ല്ലാ​ണ് ത​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വച്ചി​രി​ക്കു​ന്ന​ത്.തന്‍റെ വീട്ടില്‍ 700, 800 എന്നിങ്ങനെയാണ് പതിവായി കറന്റ് ബില്‍ വന്നിരുന്നതെന്നും ഷമീം ചൂണ്ടിക്കാട്ടി.എന്നാല്‍, ഇതൊരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണ്‍ പറയുന്നത്. വിശദപരിശോധനയ്ക്ക് ശേഷം ബില്‍ മാറ്റി നല്‍കുമെന്നും രാംചരണ്‍ എ എന്‍ ഐയോട് പറഞ്ഞു. ജനുവരിയില്‍ സംസ്ഥാനത്തെ തന്നെ കനൗജ് നിവാസിക്ക് 23 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചിരുന്നു.

Other News