സഹോദരിമാര്‍ക്ക് ഒരുവരന്‍, ഇരുവിവാഹങ്ങളും ഒരു വേദിയില്‍!


DECEMBER 9, 2019, 7:14 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ സഹോദരിമാര്‍ ഒരാളെ വിവാഹം ചെയ്തു. അതും ഒരുവേദിയില്‍ നടന്ന ചടങ്ങില്‍. ഗുഡ് വാലി ഗ്രാമത്തിലെ ദിലീപ് എന്നയാളാണ് വിനിത എന്ന യുവതിയേയും അവരുടെ ബന്ധുസഹോദരി രചനയേയും വിവാഹം കഴിച്ചത്. വിനിത ഗ്രാമതലവ കൂടിയാണ്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിനിതയെ ദിലീപ് വിവാഹം ചെയ്തിട്ടുണ്ടായിരുന്നു. ആ ബന്ധത്തില്‍ രണ്ടുമക്കളുമുണ്ട്.  പിന്നീട് വിനിതയുടെ ബന്ധുവായ രചനയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാനാഗ്രഹിക്കുകയും ചെയ്തു. കാര്യം ഭാര്യയെ അറിയിച്ചപ്പോള്‍ നിബന്ധനകളോടെ സമ്മതം.

രചനയെ വിവാഹം ചെയ്യുന്ന അതേ പന്തലില്‍ ഒരുതവണ കൂടി ദിലീപ് തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു വിനിതയുടെ ആവശ്യം. സമയമൊട്ടും പാഴാക്കാതെ ദിലീപ് സമ്മതം മൂളുകയും വിവാഹം നടക്കുകയുമായിരുന്നു! നിരവധി ഗ്രാമനിവാസികള്‍ പങ്കുകൊണ്ട ചടങ്ങില്‍ തന്റെ ഇരുവശവുമായി ഇരുന്ന സഹോദരിമാരുടെ കഴുത്തില്‍ ദിലീപ് പിന്നീട് മംഗല്യഹാരമണിയിച്ചു!

Other News