ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയെന്ന് സോണിയാ ഗാന്ധി


MAY 22, 2020, 10:04 PM IST

ന്യൂഡല്‍ഹി: സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ ജനസംഖ്യയുടെ താഴെ തട്ടിലുള്ള 13 കോടി കുടുംബങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചുവെന്നും സോണിയാ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലേക്ക് 18 പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചത്. കോവിഡിനെ പ്രതിരോധിക്കുന്നതിലും കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ അപര്യാപതതയുമായിരുന്നു യോഗത്തിന്റെ അജണ്ട. 

മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

Other News