ഫറൂഖാബാദ് (യു.പി): മുറ്റത്ത് കളിക്കുന്നതിനിടയില്‍ മുന്നില്‍ വന്നുപെട്ട പാമ്പിനെ വായിലിട്ട് ചവച്ചരച്ച് മൂന്ന് വയസ്സുകാരന്‍. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. വീടിനു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി പാമ്പിനെ പിടിച്ചത്. അക്ഷയ് എന്നാണ് കുട്ടിയുടെ പേര്.
കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ചെടികള്‍ക്കിടയില്‍ നിന്നാണ് ചെറിയ പാമ്പ് പുറത്തേക്ക് വന്നത്. കുട്ടിയുടെ മുന്നില്‍ വന്നു നിന്ന പാമ്പിനെ എടുത്ത് വായിലിട്ട് ചവയ്ക്കുകയായിരുന്നു. ഈ സമയത്ത് ആരും കുഞ്ഞിന്റെ അടുത്തുണ്ടായിരുന്നില്ല.
പാമ്പിനെ വായിലിട്ടതോടെ കുട്ടി കരയാന്‍ തുടങ്ങി. ഇതു കേട്ടാണ് അകത്തു നിന്ന് മുത്തശ്ശിയെത്തുന്നത്. നിലവിളിക്കുന്ന കുട്ടിയുടെ വായില്‍ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തയായ മുത്തിശ്ശിയാണ് എല്ലാവരേയും വിവരം അറിയിച്ചത്. വായില്‍ നിന്നും പാമ്പിനെ പുറത്തെടുത്തതും മുത്തശ്ശിയതാണ്. ഈ സമയത്തേക്കും പാമ്പ് ചത്തിരുന്നു.
കുഞ്ഞിനെ ഉടന്‍ തന്നെ ഹെല്‍ത്ത് സെന്ററിലേക്ക് കുഞ്ഞിനെ എത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനയ്ക്കു ശേഷം കുഞ്ഞിനെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു.