മുംബൈയിൽ കെട്ടിടം തകർന്നുവീണ് ഏഴ് മരണം, പത്ത്‌പേർ ഗുരുതരാവസ്ഥയിൽ


JULY 16, 2019, 8:21 PM IST

മുംബൈ: സൗത്ത് മുംബൈയിൽ കെട്ടിടം തകർന്നു വീണ് ഏഴ് പേർ മരിച്ചു. 10 പേരെ ഗുതുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ഇപ്പോഴും നാല്പതോളം പേർ കുടുങ്ങിക്കിടക്കുകയാണ്.

മരിച്ചവരിൽ രണ്ടുപേരെ ഇനിയും തിരിച്ചറിയാനുണ്ട്.

ഡോങ്ഗ്രിയിലെ തണ്ടൽ സ്ട്രീറ്റിലുള്ള നൂറുവർഷം പഴക്കമുള്ള നാല് നില കെട്ടിടമാണ് പൊളിഞ്ഞുവീണത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളിൽ എട്ടോളം കുടുംബങ്ങൾ കഴിഞ്ഞിരുന്നുവെന്നാണ് വിവരം.

അതേസമയം കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഉടൻതന്നെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കി.

Other News