ഗുണ്ടൂരില്‍ 73 കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി


SEPTEMBER 5, 2019, 6:52 PM IST

ഗുണ്ടൂര്‍: ഗുണ്ടൂരിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ 73 വയസുള്ള സ്ത്രീ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) വഴി ഇരട്ടകള്‍ക്ക് ജന്മം നല്‍കി. കോതപേട്ടില്‍ ഐവിഎഫ്  ക്ലിനിക്കില്‍ ബുധനാഴ്ച ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്തിയാണ ഇരട്ടക്കുട്ടികളെ പുറത്തെടുത്തത്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദ്രാക്ഷരം സ്വദേശിയായ വൈ. മംഗയമ്മയാണ് ജീവിത സായാഹ്നത്തോടടുത്തപ്പോള്‍ അമ്മയായത്.  ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ വിവരങ്ങള്‍ അനുസരിച്ച് അമ്മയും ഇരട്ട കുട്ടികളും സുഖമായിരിക്കുന്നു.1962 ല്‍ യാരമട്ടി രാജരാമ റാവുവിനെ വിവാഹം കഴിച്ച അവര്‍ അന്നുമുതല്‍ ഒരു അമ്മയാകാന്‍ കൊതിച്ചിരുന്നു.വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് ചികിത്സ തേടി കോതപേട്ടില്‍ ഐവിഎഫ് ക്ലിനിക്ക് ഉടമയായ സനക്കായല ഉമാശങ്കറിനെ സമീപിച്ചു.മംഗമ്മയുടെ പ്രായം കണക്കിലെടുത്ത്, ഗര്‍ഭധാരണ ദിവസങ്ങളില്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജിസ്റ്റ് പി.വി. മനോഹറിന്റെ  മേല്‍നോട്ടത്തിലാണ് മുഴുവന്‍ പ്രക്രിയയും നടത്തിയതെന്ന് ഡോ. ഉമാശങ്കര്‍ പറഞ്ഞു.

Other News