സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിയ്ക്ക്


OCTOBER 14, 2019, 3:52 PM IST

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ് ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജി മറ്റുരണ്ട് സാമ്പത്തിക ശാസ്ത്രജ്ഞരുമായി പങ്കുവച്ചു. ഫ്രഞ്ച് അമേരിക്കന്‍ പ്രൊഫസര്‍ എസ്തര്‍ ഡുഫലോ,യു.എസിലെ മൈക്കേല്‍ ക്രീമര്‍ എന്നിവരാണ് അഭിജിത്തിനൊടൊപ്പം സമ്മാനാര്‍ഹരായത്. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര്‍ ഡഫ്‌ലോ.

നിലവില്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍ എക്കണോമിക്‌സ് പ്രൊഫസറായ അഭിജിത്ത് ബാനര്‍ജി കൊല്‍ക്കത്തയില്‍ നിന്നും ബിരുദവും ഡല്‍ഹി ജെഎന്‍യുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പിന്നീട് ഹാര്‍വാര്‍ഡില്‍ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.

ആഗോളദാരിദ്യം എങ്ങിനെ തുടച്ചുനീക്കാം എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിനാണ് മൂവരും നോബേല്‍ സമ്മാനത്തിന് അര്‍ഹരായതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി അറിയിച്ചു.

Other News