അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര;  മിന്ദി അഗര്‍വാളിന് യുദ്ധ സേവാ ബഹുമതി


AUGUST 14, 2019, 3:38 PM IST

ന്യൂഡല്‍ഹി:  ബാലാകോട് വ്യോമാക്രമണത്തില്‍ അഭിമാനകരമായ പങ്കാളിത്തം വഹിച്ച വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി. വ്യോമസേനാ സ്വാഡ്രണ്‍ ലീഡന്‍ മിന്ദി അഗര്‍വാളിന് യുദ്ധ സേവാ ബഹുമതിയും പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിന പ്രമാണിച്ചാണ് രാഷ്ട്രപതി ഇരുവര്‍ക്കും അംഗീകാരങ്ങള്‍ പ്രഖ്യാപിച്ചത്.

ജമ്മു കശ്മീരിലെ സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര നല്‍കും. എട്ട് കരസേനാ ഉദ്യോഗസ്ഥര്‍ ശൗര്യ ചക്രക്ക് അര്‍ഹരായി. അതില്‍ അഞ്ച് പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് നല്‍കുക. അഞ്ച് പേര്‍ വായുസേനാ മെഡലിനും അര്‍ഹരായി.

അഗ്‌നിസേന വിഭാഗത്തില്‍ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് നാല് മലയാളികള്‍ അര്‍ഹരായി. രാജേന്ദ്രനാഥ് എം, ജയകുമാര്‍ സുകുമാരന്‍ നായര്‍, ഷിബുകുമാര്‍ കരുണാകരന്‍ നായര്‍, സിഹാബുദ്ദീന്‍ ഇ എന്നിവരാണ് അര്‍ഹരായത്. 9 മലയാളികളും 15 സി.ബി.ഐ ഉദ്യോഗസ്ഥരുമടക്കം 96 പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അര്‍ഹരായി.

Other News