അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണം; കോണ്‍ഗ്രസ്


JUNE 25, 2019, 11:01 AM IST

പാര്‍ലമെന്റില്‍ ബി.ജെ.പിയെ ട്രോളി കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസംഗം.

ബിഹാറിലെ കുരുന്നുകളുടെ മരണമുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവും ഉന്നയിച്ച അദ്ദേഹം കല്‍ക്കരിപ്പാടം, 2ജി ഇടപാടുകളിലെ പ്രതികളായ അഴിമതിക്കാരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് ചോദിച്ചു.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കള്ളന്മാര്‍ ആണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യണമെന്നും കള്ളന്മാരാണെങ്കില്‍ ജനങ്ങള്‍ എങ്ങിനെയാണ് ഇവരെ തെരഞ്ഞെടുത്തതെന്നും ചൗദരി ചോദിച്ചു.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ധീരതയ്ക്കുള്ള അവാര്‍ഡിനായി പരിഗണിക്കണമെന്നും അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണമെന്നും ലോക്സഭയില്‍ അധിര്‍ രഞ്ജന്‍ പറഞ്ഞു.

Other News