ബി ജെ പി ലക്ഷ്യമിടുന്നത് പ്രതിപക്ഷമില്ലാത്ത ഇന്ത്യയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി


JUNE 22, 2022, 7:39 PM IST

ന്യൂഡല്‍ഹി: ബി ജെ പിയുടെ ലക്ഷ്യം പ്രതിപക്ഷമില്ലാത്ത ഇന്ത്യയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. എങ്ങനെയും ഇന്ത്യ മുഴുവന്‍ കയ്യടക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം ബി ജെ പി പറഞ്ഞത് കോണ്‍ഗ്രസ് രഹിത ഇന്ത്യ എന്നായിരുന്നു. ഇപ്പോഴത് പ്രതിപക്ഷ രഹിത ഇന്ത്യയെന്ന നിലയിലേക്ക് മാറിയിട്ടുണ്ടെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ ഓപ്പറേഷന്‍ താമര നടക്കുന്നതിനിടെയാണ് ചൗധരിയുടെ പരാമര്‍ശം.

Other News