ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു


SEPTEMBER 19, 2023, 11:37 PM IST

ബംഗളൂരു: ഇന്ത്യയുടെ സൗര പഠന ഉപഗ്രഹം ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ എസ് ആര്‍ ഒ അറിയിച്ചു. ഇന്‍സേര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും ഇന്ത്യന്‍ സമയം രാവിലെ രണ്ടേ കാലോടെയാണ് പേടകത്തിലെ ലാം എഞ്ചിന്‍ ജ്വലിപ്പിച്ച് യാത്രാപഥം മാറ്റിയതെന്നും ഐ എസ് ആര്‍ ഒ വിശദീകരിച്ചു.

ലക്ഷ്യസ്ഥാനമായ എല്‍ വണ്ണില്‍ പേടകം എത്താന്‍ 110 ദിവസമെടുക്കും. ഭൂമിയില്‍ നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. ജനുവരി ആദ്യ വാരത്തോടെയായിരിക്കും പേടകം ഇവിടെയെത്തുക. ഇത് അഞ്ചാം തവണയാണ് ഐ എസ് ആര്‍ ഒ ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് അയക്കുന്നത്.

Other News