വിദേശ ബിരുദം ഇന്ത്യയില്‍ ഉയര്‍ന്ന ശമ്പളം നല്‍കുമെന്ന് 60 വിദ്യാര്‍ത്ഥികള്‍ വിശ്വസിക്കുന്നു


NOVEMBER 24, 2022, 6:41 AM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ 60% വിദ്യാര്‍ത്ഥികളും വിദേശ ബിരുദം ഇന്ത്യയില്‍ ഉയര്‍ന്ന ശമ്പളം നല്‍കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് ലീപ്-ഇപ്സോസ് സ്റ്റഡി എബ്രോഡ് റിപ്പോര്‍ട്ട് 2022 വെളിപ്പെടുത്തുന്നു.

ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരില്‍ 49% പേര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളാണ് തങ്ങളുടെ വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി ഇഷ്ടപ്പെടുന്നത്.

വിദേശ ബിരുദം ഇന്ത്യയില്‍ ജോലി സുരക്ഷിതത്വവും മികച്ച തൊഴിലവസരങ്ങളും നല്‍കുമെന്ന് 83% ഉദ്യോഗാര്‍ത്ഥികള്‍ വിശ്വസിക്കുമ്പോള്‍, 75% വിദ്യാര്‍ത്ഥികള്‍ വിദേശ ബിരുദങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ മത്സരത്തിന്റെ കാര്യത്തില്‍ സമപ്രായക്കാരെക്കാള്‍ മുന്‍തൂക്കം നല്‍കുമെന്ന് വിശ്വസിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തി.

സര്‍വേ പ്രകാരം, അന്തര്‍ദേശീയ വിദ്യാഭ്യാസച്ചെലവ് കവര്‍ ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി, 62% വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്നു, 53% പേര്‍ സര്‍വ്വകലാശാലയിലോ രാജ്യങ്ങളിലോ പ്രത്യേകമായ സ്‌കോളര്‍ഷിപ്പുകളെയോ ആണ്  ആശ്രയിക്കുന്നത്. 39% പേര്‍ സാമ്പത്തിക സഹായത്തിനായി കുടുംബത്തെ ആശ്രയിക്കുന്നു, അതേസമയം, 31% പാര്‍ട്ട് ടൈം ജോലികളിലൂടെയാണ് വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താന്‍ ഇഷ്ടപ്പെടുന്നത്.  വിദേശ വിദ്യാഭ്യാസത്തിന്റെ ശരാശരി ചെലവ് 38,500 ഡോളര്‍ ആണെന്ന് പഠനം വെളിപ്പെടുത്തി.

റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇറ്റലി എന്നിവയാണ് ഇന്ത്യന്‍ വീക്ഷണത്തില്‍ വിദേശത്ത് പഠിക്കാന്‍ ഉയര്‍ന്നുവരുന്ന നാല് മികച്ച ലക്ഷ്യസ്ഥാനങ്ങള്‍ എന്നതാണ് രസകരമായ കാര്യം. യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക (യുഎസ്എ), കാനഡ, ഓസ്ട്രേലിയ, ജര്‍മ്മനി എന്നിവ 2022-ലെ മികച്ച അഞ്ച് ലക്ഷ്യസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു.

 കൂടാതെ, 49% ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെയാണ് ലക്ഷ്യസ്ഥാനങ്ങളായി തിരഞ്ഞെടുക്കുന്നത്. 42% പേര്‍ യൂണിവേഴ്‌സിറ്റി റാങ്കിംഗ്, സ്‌കോളര്‍ഷിപ്പുകള്‍, ജീവിതച്ചെലവ് തുടങ്ങിയ മറ്റ് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വേതന വ്യത്യാസം നിലവില്‍ 20% ആണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, പദ്ധതി ആസൂത്രണത്തിന്റെ കാര്യത്തില്‍, 85% ഉദ്യോഗാര്‍ത്ഥികള്‍ ബിരുദാനന്തര ബിരുദം നേടുന്നതും 15% ബിരുദം നേടാനും ലക്ഷ്യമിട്ടാണ് വിദേശത്തേക്ക് പോകുന്നതിന് ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസത്തിന്റെയും ജീവിതശൈലിയുടെയും ഗുണനിലവാരം, ആഗോള തൊഴില്‍ അവസരങ്ങള്‍, വ്യവസായത്തിലെ മികച്ച ശമ്പള പാക്കേജുകള്‍ എന്നിവയാണ്  വിദേശപഠനത്തിന്റെ നിര്‍ണായക കാരണങ്ങള്‍ എന്നത് അതേപടി തുടരുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു.

Other News