ന്യൂഡല്‍ഹി: എ ബി പി സി വോട്ടര്‍ സര്‍വേയില്‍ കേരളം വീണ്ടും എല്‍ ഡി എഫിനെന്ന് പ്രവചനം. ഇടതു മുന്നണി 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടുമെന്നാണ് എ ബി പി സി വോട്ടര്‍ സര്‍വേ പറയുന്നത്. യു ഡി എഫിനാകട്ടെ 47 മുതല്‍ 55 സീറ്റുകള്‍ വരെ നേടാനാവും. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകള്‍ വരെയാണ് ലഭിക്കുകയെന്നും സര്‍വേയില്‍ പറയുന്നു.
അസമില്‍ ബി ജെ പിക്ക് തുടര്‍ ഭരണം ലഭിക്കുമെന്നും എ ബി പി സീ വോട്ടര്‍ സര്‍വേ പറയുന്നു.
തമിഴ്നാട്ടില്‍ ഡി എം കെ കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നു പറയുന്ന സര്‍വേയില്‍ സഖ്യത്തിന് 154 മുതല്‍ 162 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. എ ഐ എ ഡി എം കെ- ബി ജെ പി സഖ്യത്തിന് 58 മുതല്‍ 66 സീറ്റുകള്‍ വരെയാണ് പ്രവചനം. പുതുച്ചേരിയിലാകട്ടെ ബി ജെ പിയാണ് അധികാരത്തിലെത്തുകയെന്നാണ് സര്‍വേ പ്രവചിക്കുന്നത്.