പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യ എകെ 203 കരാര്‍ അംഗീകരിച്ചു


NOVEMBER 24, 2021, 7:57 AM IST

ന്യൂഡല്‍ഹി: ഡിസംബര്‍ അഞ്ചിന് തുടങ്ങുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴില്‍ ഇന്ത്യന്‍ സൈന്യത്തിന് 7.5 ലക്ഷം എകെ 203 തോക്കുകള്‍ നിര്‍മ്മിക്കാനുള്ള കരാറിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.

സംയുക്ത സംരംഭത്തില്‍ അമേഠിയില്‍ ഉണ്ടാക്കുന്ന 5000 കോടി രൂപയുടെ കലാഷ്നികോവ് ഇടപാടിന് കഴിഞ്ഞദിവസം ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗം അന്തിമ അംഗീകാരം നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

റഷ്യന്‍ രൂപകല്പന ചെയ്ത AK-203 ഉത്തര്‍പ്രദേശിലെ ഒരു പുതിയ ഫാക്ടറിയിലാണ് നിര്‍മ്മിക്കുക. തോക്കുകളുടെ എണ്ണവും വിലയും നിര്‍മാണ പ്രക്രിയയും കണക്കിലെടുത്ത് ഇരു രാജ്യങ്ങളും കരാറില്‍ ധാരണയിലെത്തി.

പത്ത് വര്‍ഷത്തിനിടെ 6,01,427 എകെ 203 എസ് സായുധ സേനകള്‍ക്കായി ഇന്ത്യയില്‍ നിര്‍മിക്കുന്നതാണ് കരാര്‍. സാങ്കേതികവിദ്യയുടെ കൈമാറ്റം സാവധാനത്തില്‍ നടക്കുന്നതിനാല്‍ ആദ്യത്തെ 70,000 റഷ്യന്‍ നിര്‍മ്മിത ഘടകങ്ങള്‍ ഉള്‍പ്പെടും. ഉല്‍പ്പാദന നടപടികള്‍ ആരംഭിച്ച് 32 മാസത്തിനുശേഷം ഇവ സൈന്യത്തിന് കൈമാറും.

Other News