കാബിന്‍ ക്രൂവിന്റെ തടികുറയ്ക്കാന്‍ പ്രത്യേക മെനുവുമായി എയര്‍ ഇന്ത്യ!


SEPTEMBER 18, 2019, 5:12 PM IST

ന്യൂഡല്‍ഹി: കാബിന്‍ ക്രൂവിന്റെ ഭാരം കുറയ്ക്കാന്‍  കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളടങ്ങിയ മെനുവുമായി എയര്‍ ഇന്ത്യ മാനേജ്‌മെന്റ് രംഗത്ത്. സീനിയര്‍ മാനേജര്‍ ഡോമ ട്ഷ്രീംഗിന്റെ ഓഫീസ് പുറത്തുവിട്ട രേഖപ്രകാരം സ്വാദിഷ്ടമായ എന്നാല്‍ കൊഴുപ്പുകുറഞ്ഞ ഇന്ത്യന്‍ വിഭവങ്ങളാണ് കാബിന്‍ ക്രൂവിന് വിമാനത്തില്‍ ലഭിക്കുക.

കടല ഭുര്‍ജി, കൂണും മുട്ടയും ചേര്‍ത്ത് പൊരിച്ച ഓംലെറ്റ്,വിവിധതരം കബാബുകള്‍ എന്നിവയാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ ആരോഗ്യം കണക്കിലെടുത്താണ് ഈ മാറ്റമെന്ന് പ്രസ്താവന പറയുന്നു.

ഇന്നലെ ഡല്‍ഹി-മുംബൈ സര്‍വീസില്‍ പുതിയ മെനു എയര്‍ ഇന്ത്യ അവതരിപ്പിച്ചുകഴിഞ്ഞു.ഇതാദ്യമായിട്ടല്ല, എയര്‍ ഇന്ത്യ ജീവനക്കാരോട് തടികുറയ്ക്കാന്‍ ആവശ്യപ്പെടുന്നത്. 2015 ല്‍ 125 കാബിന്‍ ക്രൂ അംഗങ്ങളോട് തടികുറയ്ക്കണമെന്നും ഇല്ലെങ്കില്‍ ഗ്രൗണ്ട് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Other News