5ജി വിന്യാസ ഭീതിക്കിടെ നിര്‍ത്തിവെച്ച യുഎസ് വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചു


JANUARY 20, 2022, 12:00 PM IST

ന്യൂഡല്‍ഹി/ വാഷിംഗ്ടണ്‍: അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ 5ജി വിന്യാസിക്കുന്നതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന സുരക്ഷിതത്വ ഭീഷണി മൂലം നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഇന്ന് പുരരാരംഭിച്ചു.

 യുഎസ് അതോറിറ്റിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഇന്ന് മുതല്‍ ബോയിംഗ് 777 ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ ANI റിപ്പോര്‍ട്ട് ചെയ്തു.

''ബി 777 ന് യുഎസ്എയില്‍ പ്രവര്‍ത്തിക്കാന്‍ ബോയിംഗ് എയര്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കി. അതനുസരിച്ച് ഇന്ന് രാവിലെ ആദ്യ വിമാനം ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഷിക്കാഗോയിലേക്ക് പകല്‍ പുറപ്പെടുന്ന മറ്റ് ഫ്‌ളൈറ്റുകള്‍, ഒറ്റപ്പെട്ട യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള എസ്എഫ്ഒ ക്രമീകരണങ്ങള്‍ എന്നിവ തയ്യാറാക്കിവരികയാണ്. ബി 777 യുഎസിലേക്ക് പറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു,'' എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ച പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബോയിംഗ് 777 ഉള്‍പ്പെടെ എയര്‍ബസ് എസ്ഇ മോഡലുകളും മിക്ക വിമാനങ്ങള്‍ക്കും എഫ്എഎയും ബോയിംഗ് കമ്പനിയുയും  അനുമതി നല്‍കിയതിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ബോയിംഗ് അതിന്റെ ഓപ്പറേറ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് നേരത്തെ നിരവധി വിദേശ വിമാനക്കമ്പനികള്‍ ബോയിംഗ് 777-ന്റെ യുഎസിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

5ജിയില്‍ നിന്നുള്ള സിഗ്നലുകളും വിാമനങ്ങളില്‍ നിന്നുള്ള സിഗ്നനുകളും തമ്മില്‍  സംഘര്‍ഷമുണ്ടാകുന്നതും അത് വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിങ്ങിന് ഭീഷണിയാകുന്നതായി മൂന്ന് അധിക മോഡലുകളുടെ ആള്‍ട്ടിമീറ്ററുകള്‍ കണ്ടെത്തിയതിനാലാണ് സര്‍വീസ് താല്‍ക്കാലികമായി നീട്ടിവെയ്‌ക്കേണ്ടിവന്നതെന്ന് എഫ്എഎ പറഞ്ഞു. നേരത്തെ രണ്ട് ആള്‍ട്ടിമീറ്റര്‍ മോഡലുകള്‍ ക്ലിയര്‍ ചെയ്തിരുന്നു.

അതേസമയം നേരത്തെ ഷെഡ്യൂള്‍ ചെയ്ത എല്ലാ എയര്‍ലൈന്‍ ഫ്‌ലൈറ്റുകളുടെയും പകുതിയോളം നിര്‍വ്വഹിക്കുന്ന ഏതെങ്കിലും പ്രാദേശിക ജെറ്റ് മോഡലുകള്‍ ക്ലിയര്‍ ചെയ്ത വിമാനങ്ങളുടെ പട്ടികയില്‍ ഇല്ല.

'വയര്‍ലെസ് കമ്പനികള്‍ 5ജി സി-ബാന്‍ഡ് വിന്യസിച്ചിരിക്കുന്നിടത്ത് ദൃശ്യപരത കുറഞ്ഞ ലാന്‍ഡിംഗുകള്‍ നടത്താന്‍ വിമാനങ്ങളെ ക്ലിയറന്‍സുകള്‍ അനുവദിക്കുന്നുവെന്ന് എഫ്എഎ പറഞ്ഞു.

നേരത്തെ, വടക്കേ അമേരിക്കയില്‍ 5 ജി ഇന്റര്‍നെറ്റ് വിന്യസിക്കുന്നത് വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നതിനാല്‍ ഇന്ത്യ-യുഎസ് റൂട്ടുകളിലെ 14 വിമാനങ്ങള്‍ എയര്‍ ഇന്ത്യ ബുധനാഴ്ച മുതല്‍ റദ്ദാക്കിയിരുന്നു.

ആള്‍ട്ടിമീറ്റര്‍ ഭൂമിക്ക് മുകളിലുള്ള വിമാനത്തിന്റെ ഉയരം അളക്കുന്ന ഉപകരണമാണ്. ആള്‍ട്ടിമീറ്റര്‍ പ്രവര്‍ത്തിക്കുന്ന ബാന്‍ഡ് 5ജി സിസ്റ്റം പ്രവര്‍ത്തിക്കുന്നതിന് അടുത്താണ്.

 അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ ഉള്‍പ്പെടെ മൊത്തം മൂന്ന് വിമാനക്കമ്പനികളാണ് നിലവില്‍ ഇന്ത്യയ്ക്കും യുഎസിനുമിടയില്‍ നേരിട്ട് വിമാന സര്‍വീസുകള്‍ നടത്തുന്നത്.

Other News