യു എസിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് വര്‍ധിപ്പിക്കും


JULY 31, 2021, 12:35 AM IST

ന്യൂഡല്‍ഹി: യു എസിലെ സര്‍വകലാശാകളും വിദ്യാലയങ്ങളും ആരംഭിക്കുന്നതിനെ തുടര്‍ന്ന് ആഗസ്ത് മാസത്തില്‍ എയര്‍ ഇന്ത്യ വിമാന സര്‍വീസ് വര്‍ധിപ്പിക്കുമെന്നു റിപ്പോര്‍ട്ട്. ആഗസ്ത് 6, 13, 20, 27 തിയ്യതികളിലാണ് യു എസ് സെക്ടറില്‍ എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസ് നടത്തുക. 

2020ല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിച്ചതോടെ ഇന്ത്യയ്ക്കും യു എസിനുമിടയില്‍ ബബ്ള്‍ കരാര്‍ നിലവിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തോടെ യു എസിലേക്കുള്ള വിമാന സര്‍വീസ് വെട്ടിക്കുറക്കുകയായിരുന്നു. നിലവില്‍ ആഴ്ചയില്‍ 10 സര്‍വീസുകള്‍ നടത്തുന്നത് 21 ആയി വര്‍ധിപ്പിക്കും. 2020ല്‍ സര്‍വീസുകള്‍ 40 എണ്ണമായിരുന്നു.

Other News