യു എസ്, യൂറോപ്യന്‍ നഗരങ്ങളിലേക്ക് നോണ്‍- സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ആരംഭിക്കാന്‍ എയര്‍ ഇന്ത്യ


NOVEMBER 23, 2022, 6:46 PM IST

ന്യൂഡല്‍ഹി: മുംബൈയെ ന്യൂയോര്‍ക്ക്, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ വിമാന സര്‍വീസുകള്‍ രംഭിക്കുമെന്നും ഡല്‍ഹിയെ കോപ്പന്‍ഹേഗന്‍, മിലാന്‍, വിയന്ന എന്നിവയുമായി ബന്ധിപ്പിക്കുന്ന നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു.

മുംബൈയെ ന്യൂയോര്‍ക്ക്, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ ഫ്‌ളൈറ്റുകളുടെ ആരംഭവും ഡല്‍ഹി, കോപ്പന്‍ഹേഗന്‍, മിലാന്‍, വിയന്ന എന്നിവിടങ്ങളില്‍ നോണ്‍സ്റ്റോപ്പ് സര്‍വീസ് പുനരാരംഭിക്കലും ആഗോളതലത്തില്‍ സര്‍വീസുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എയര്‍ ഇന്ത്യ പറഞ്ഞു. 

പുതിയതായി വാടകയ്ക്കെടുത്ത വിമാനങ്ങള്‍ ഉപയോഗിച്ച് വിമാനക്കമ്പനി വര്‍ധിപ്പിക്കുന്നതിലും നിലവിലുള്ള വിമാനങ്ങള്‍ സജീവമായ സേവനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിലും എയര്‍ലൈന്‍ മികവ് പുലര്‍ത്തുന്നതാണ് സര്‍വീസ് വിപുലീകരണമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

2023 ഫെബ്രുവരി 14 മുതലാണ് മുംബൈ- ന്യൂയോര്‍ക്ക് സര്‍വീസ് ആരംഭിക്കുന്നത്. ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസാണ് നടത്തുക. ബി777-200 എല്‍ ആര്‍ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഡല്‍ഹിയില്‍ നിന്ന് ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുംപ്രതിവാരം നാല് ഫ്‌ളൈറ്റുകള്‍ പറക്കുന്ന നെവാര്‍ക്ക് ലിബര്‍ട്ടി എയര്‍പോര്‍ട്ടിലേക്കുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ ഇന്ത്യയ്ക്കും യു എസിനുമിടയില്‍ ആഴ്ചയില്‍ 47 നോണ്‍- സ്റ്റോപ്പ് ഫ്‌ളൈറ്റുകളുണ്ടാകും.

ഫെബ്രുവരി ഒന്നു മുതല്‍ ഡല്‍ഹി- മിലാന്‍ റൂട്ടില്‍ നാല് അധിക പ്രതിവാര വിമാനങ്ങളും ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് ഒന്നു വരെ ഡല്‍ഹി- വിയന്ന, ഡല്‍ഹി- കോപ്പന്‍ഹേഗന്‍ റൂട്ടുകളില്‍ മൂന്ന് അധിക പ്രതിവാര വിമാനങ്ങളും ഉണ്ടാകും.

കൂടാതെ, എയര്‍ലൈന്‍ മുംബൈയ്ക്കും ഫ്രാങ്ക്ഫര്‍ട്ടിനും ഇടയിലുള്ള റൂട്ടില്‍ ആഴ്ചയില്‍ നാല് അധിക വിമാനങ്ങളും മുംബൈ- പാരീസ് റൂട്ടില്‍ മൂന്ന് അധിക പ്രതിവാര ഫ്‌ളൈറ്റുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കണോമി ക്ലാസ് സീറ്റുകളുമുള്ള എയര്‍ ഇന്ത്യയുടെ ബി7878 ഡ്രീംലൈനര്‍ വിമാനമാണ് ഈ റൂട്ടുകളില്‍ പറക്കുക.

പഞ്ചവത്സര പരിവര്‍ത്തന പദ്ധതിയായ വിഹാന്‍ എ ഐയുടെ  പ്രധാന ഘടകം ഇന്ത്യയുടെ ആഗോള ശൃംഖലയെ ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ പ്രധാന നഗരങ്ങളെ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് എയര്‍ ഇന്ത്യയുടെ സി ഇ ഒയും എം ഡിയുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

Other News