വിദേശഫണ്ടിംഗിന് തടയിട്ടത് ചിലര്‍ക്ക് മര്‍മ്മത്തേറ്റ അടിയെന്ന്‌ അജിത് ഡോവല്‍


OCTOBER 14, 2019, 4:39 PM IST

ന്യൂഡല്‍ഹി: വിദേശഫണ്ടിംഗിന് തടയിട്ടതിലൂടെ   ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായതായി ദേശീയ സുരക്ഷാ സെക്രട്ടറി അജിത് ഡോവല്‍. വിവിധ സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍മാരുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദേശഫണ്ടിംഗ് ഇല്ലാതാക്കിയത് ചിലര്‍ക്ക് മര്‍മ്മത്തേറ്റ അടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ ആഭ്യന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളും അറസ്റ്റും ഭീകരര്‍ക്കും അവരെ സഹായിക്കുന്ന സംഘടനകള്‍ക്കും കനത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്.നിങ്ങള്‍ വെറും അന്വേഷണ ഉദ്യോഗസ്ഥരല്ല മറിച്ച് ജീവന്‍ പണയം വച്ച് പോരാടുന്ന യോദ്ധാക്കളാണെന്നും ഭീകരവിരുദ്ധസ്‌ക്വാഡിലെ അംഗങ്ങളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നേരിട്ടുയുദ്ധം ചെയ്യുക എന്നത് വലിയ റിസ്‌ക്കായതുകൊണ്ടാണ് ചില അയല്‍രാജ്യങ്ങള്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടുന്നത്. ചെലവ് കുറവായതാണ് ഈ രീതി പിന്തുടരാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇതിന് തടയിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്ത് സഹായം ചെയ്യാനും തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Other News