പാക്കിസ്ഥാനുമായി ഇനി ചര്‍ച്ച പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തില്‍ മാത്രം: രാജ്നാഥ് സിംഗ്


AUGUST 18, 2019, 2:56 PM IST

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ  ഇനി പാകിസ്താനുമായി ചര്‍ച്ചയുള്ളൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചര്‍ച്ച നടക്കണമെങ്കില്‍ ഭീകരവാദം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും എന്നാല്‍ അവരിതിന് തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ രാജ്യാന്തര തലത്തില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. സഹായത്തിനായി ഓരോ രാജ്യങ്ങളുടെയും വാതിലുകളില്‍ മുട്ടേണ്ട ഗതികേടിലാണ് അവര്‍. രാജ്യാന്തര തലത്തില്‍ കശ്മീരിന്റെ പേര് പറഞ്ഞ് സഹായമഭ്യര്‍ത്ഥിക്കുകയാണ് പാക്കിസ്താന്‍ ചെയ്യുന്നത്.

എന്നാല്‍ അത് കേള്‍ക്കാന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. ബാലാക്കോട്ടിനേക്കാള്‍ വലിയ കാര്യങ്ങള്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്നാണ് പാകിസ്താന്റെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ബാലാക്കോട്ടില്‍ എന്ത് നടന്നുവെന്ന് പാകിസ്താന്‍ അംഗീകരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പാക് പ്രധാനമന്ത്രിയുടെ ഈ പ്രതികരണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Other News