കാര്‍ഷിക ബില്‍; എന്‍ ഡി എ വിട്ട് അകാലിദള്‍


SEPTEMBER 27, 2020, 1:44 AM IST

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ ഡി എ സഖ്യംവിട്ടു. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ ഇക്കാര്യം പ്രഖ്യാപിച്ചു.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ഹര്‍സിമത്ര് കൗര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.എം എസ് പിയില്‍ വിളകളുടെ വിപണനം ഉറപ്പാക്കുന്നതിന് നിയമനിര്‍മ്മാണത്തിന് ഉറപ്പ് നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചതിനാലാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ ശിരോമണി അകാലിദള്‍ തീരുമാനിച്ചതെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. പഞ്ചാബി, സിഖ് വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരന്തരം അവഗണന കാണിക്കുന്നതായും അകാലിദള്‍ നേതാക്കള്‍ പറഞ്ഞു.

Other News