മുന്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് റോഡിലൂടെ നടന്ന് കനാലിലെറിഞ്ഞു


AUGUST 12, 2019, 2:57 PM IST

വിജയവാഡ :  മുന്‍ ഭാര്യയുടെഅറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്ന യുവാവ് പിന്നീട് അത് കനാലില്‍ എറിഞ്ഞു കളഞ്ഞു; ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ആന്ധ്രാപ്രദേശിലെ സത്യനാരായണപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തിയെ കൊലപ്പെടുത്തിയതിനു ശേഷം തല അറുത്തെടുത്ത് നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വ്യത്യസ്ത ജാതികളില്‍ പെട്ട ഇരുവരും അഞ്ചുവര്‍ഷം മുമ്പ് എതിര്‍പ്പുകളെ അതിജീവിച്ച് പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

ഏതാനും വര്‍ഷങ്ങളായി പ്രദീപും മണിക്രാന്തിയുമായി വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇവര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. സംഭവ ദിവസം മണ്ിക്രാന്തിയെതേടിവന്ന പ്രദീപ്കുമാര്‍ ഇവരുമായി വഴക്കുണ്ടാക്കി. ഇത് മണിക്രാന്തിയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രദീപിനെതിരെ മണിക്രാന്തി ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ പ്രദീപ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രദീപ് ഭാര്യയെ കൊലപ്പെടുത്തിയത്.കഴുത്തറുത്ത് കൊന്ന ശേഷം യുവതിയുടെ തലയറുത്തെടുത്ത് പ്രദീപ് കുമാര്‍ റോഡിലൂടെ നടക്കുകയായിരുന്നു.

കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കൈയിലുണ്ടായിരുന്നു. ഭാര്യയുടെ തല സമീപത്തുള്ള കനാലില്‍ വലിച്ചെറിഞ്ഞ ശേഷം പ്രദീപ് കുമാര്‍ സത്യനാരായണപുരം പൊലീസില്‍ കീഴടങ്ങി. ഭാര്യയുടെ രക്തമൊലിക്കുന്ന ശിരസുമായി നീങ്ങുന്ന ദൃശ്യങ്ങള്‍ കോളനിയിലുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രദീപ് കുമാര്‍ കനാലില്‍ ഉപേക്ഷിച്ച ശിരസിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

മണിക്രാന്തിയുടെ ശിരസറ്റ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Other News