കേന്ദ്ര സായുധ പൊലീസ് സേനകളിലെ വിരമിക്കല്‍ പ്രായം 60 ആക്കി ഏകീകരിച്ചു


AUGUST 20, 2019, 11:05 AM IST

ന്യൂഡല്‍ഹി: കേന്ദ്ര സായുധ പൊലീസ് സേനകളിലെ വിരമിക്കല്‍ പ്രായം 60 ആക്കി ഏകീകരിച്ചു. അര്‍ദ്ധസൈനിക വിഭാഗങ്ങളായ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സശസ്ത്ര സീമാബല്‍ എന്നിവയിലാണ് വിരമിക്കല്‍ പ്രായം 60 ആക്കിയത്.

ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി.നാല് സായുധ പൊലീസ് സേനകളിലും കോണ്‍സ്റ്റബിള്‍ മുതല്‍ കമാന്‍ഡന്റ് വരെയുള്ളവരുടെ വിരമിക്കല്‍ പ്രായം നിലവില്‍ 57 ആയിരുന്നു. അതിന് മുകളിലുള്ളവര്‍ക്ക് ഇത് 60 ആയിരുന്നു.

പുതിയ തീരുമാനപ്രകാരം സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും വിരമിക്കല്‍ പ്രായം 60 ആയിരിക്കും.

Other News