അരുണ്‍ ഷൂരി തലചുറ്റി വീണു; പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


DECEMBER 2, 2019, 12:40 PM IST

ഡല്‍ഹി : പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മുന്‍കേന്ദ്രമന്ത്രിയും മുന്‍ ബിജെപി നേതാവുമായ അരുണ്‍ ഷൂരിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി തലചുറ്റി വീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. റൂബി ഹാള്‍ ക്ലിനിക്കിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എഴുപത്തെട്ട് വയസ്സുള്ള അരുണ്‍ ഷൂരി 1998 മുതല്‍ 2004 വരെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു.

ഇദ്ദേഹത്തിന് എല്ലാ പരിശോധനയും നടത്തി വിദഗ്ദ്ധ ചികിത്സ നല്‍കിയതായി മുതിര്‍ന്ന ഡോക്ടര്‍ വെളിപ്പെടുത്തി. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ദ് ഇന്‍ഡ്യന്‍ എക്‌സപ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളുടെ എഡിറ്ററായി അരുണ്‍ ഷൂരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Other News