ഇന്ത്യ-പാക് സേനകളെ താരതമ്യം ചെയ്‌തതിൽ ഖേദിച്ച് അരുന്ധതി റോയ്;ഇന്ത്യയിൽ ഫാസിസം തന്നെ 


AUGUST 29, 2019, 10:22 PM IST

ന്യൂഡൽഹി:ഇന്ത്യൻ സേനയേയും പാക്സേനയേയും താരതമ്യം ചെയ്തുള്ള പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ്. 

പത്തു വർഷം മുമ്പു നടത്തിയ പ്രസ്താവന മനഃപൂർവ്വമല്ലാത്ത പിഴവാണെന്ന് അരുന്ധതി റോയ് വ്യക്തമാക്കി.

പാകിസ്താൻ സേന സ്വന്തം ജനങ്ങൾക്കെതിരെ അക്രമം നടത്താറില്ലെന്ന്  അരുന്ധതി റോയ് പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.കാശ്മീരിൽ ഇന്ത്യൻ സൈന്യത്തെ സ്വന്തം ജനങ്ങൾക്കെതിരെ ഉപയോഗിക്കുന്നു എന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടിരുന്നു. 

ചില സമയങ്ങളിൽ ഓർക്കാതെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പോകുന്നതാണ്. പാകിസ്താൻ ബംഗ്ളാദേശിൽ സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്തെന്നാണ് തന്റെ ഭിപ്രായം. 

അതേസമയം ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഫാസിസം തന്നെയെന്ന നിലപാടിൽ മാറ്റമില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.

 

Other News