മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപി ; തെലങ്കാനയില്‍ കോണ്‍ഗ്രസ്


DECEMBER 3, 2023, 6:48 AM IST

ന്യൂഡല്‍ഹി : നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 3 സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് മുന്നേറ്റം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛട്ടീസ്ഗഡിലുമാണ് ബിജെപി ലീഡ് ചെയ്യുന്നത്.


തെലങ്കാനയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറുകയാണ്. 119 സീറ്റുകളിലേക്കുള്ള ഫലം പുറത്തുവരുമ്പോള്‍ 58 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിആര്‍എസ് രണ്ടാമതും ബിജെപി മൂന്നാമതുമാണ്.  


ട്രെന്‍ഡുകള്‍ അനുസരിച്ച്, ഛത്തീസ്ഗഡിലും ബിജെപി ഭൂരിപക്ഷം മറികടന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയുന്നു.


തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തി. തെലങ്കാനയില്‍ പാര്‍ട്ടി വിജയത്തിലേക്ക് നീങ്ങുന്നുവെന്ന ട്രെന്‍ഡുകളെ തുടര്‍ന്നാണിത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി എംപി രാഹുല്‍ ഗാന്ധി, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി എന്നിവരുടെ കട്ട് ഔട്ടുകളില്‍ പാലഭിഷേകം നടത്തി. ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച്, 38 സീറ്റുകളില്‍ ലീഡ് ചെയ്ത ബിആര്‍എസിനെക്കാള്‍ 68 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
------------

ന്യൂഡല്‍ഹി: തെലങ്കാനയില്‍ നിന്നുള്ള ആദ്യഫല സൂചനകള്‍ പുറത്തു വരുമ്പോള്‍, മുഖ്യമന്ത്രി കെസിആറിന്റെ ബിആര്‍എസിനേക്കാള്‍ കോണ്‍ഗ്രസ് ലീഡ് വര്‍ധിപ്പിച്ചു. 20 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിആര്‍എസിനേക്കാള്‍ ഏറെ മുന്നിലാണ് കോണ്‍ഗ്രസ്. 33 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പി 81 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എതിരാളികളായ കോണ്‍ഗ്രസ് 54 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഛത്തീസ്ഗഢില്‍ ആദ്യ ലീഡ്, ബിജെപി 15 സീറ്റുകളില്‍, കോണ്‍ഗ്രസ് 20 സീറ്റുകളില്‍ മുന്നില്‍

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പിന്നിലാണ്. ബിജെപിയുടെ വിജയ് ബാഗേലാണ് ഇവിടെ മുന്നില്‍.


മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ്, സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന്; ആദ്യഫലസൂചനകള്‍ എട്ടരയോടെ


തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, എന്നീ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നറിയാം.  ഈ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. തെലങ്കാനയിലെ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടിയായ ബിആര്‍എസ് ഒരു സുപ്രധാന പങ്കുവഹിക്കുമ്പോള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം നടക്കുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ ഫലങ്ങളെ വിലയിരുത്തുന്നത്. ബിജെപി, കോണ്‍ഗ്രസ്, ബിആര്‍എസ് എന്നിവയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നാല് സംസ്ഥാനങ്ങളിലെയും 638 നിയമസഭാ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.  തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബി ജെ പിക്കാണ് മുന്‍തൂക്കം എന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും ഛത്തീസ്ഗഡിലെ 90 സീറ്റുകളിലേക്കും തെലങ്കാനയിലെ 119 സീറ്റുകളിലേക്കും രാജസ്ഥാനിലെ 199 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ 200 സീറ്റുകളുണ്ടെങ്കിലും ഒരു സീറ്റിലെ സ്ഥാനാര്‍ത്ഥിയുടെ മരണം കാരണം വോട്ടെടുപ്പ് മാറ്റിവെച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ തപാല്‍ ബാലറ്റുകള്‍ ആണ് ആദ്യം എണ്ണുക.

വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. 8.30 ഓടെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരും. ത്രിതല സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സാധുവായ പാസ് കൈവശമുള്ളവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കൂവെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മേയില്‍ കര്‍ണാടക ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്ത ശേഷം മധ്യപ്രദേശിലും തെലങ്കാനയിലും വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഈ തെരഞ്ഞെടുപ്പുകളിലെ ശ്രദ്ധേയമായ പ്രകടനം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ രൂപീകരിച്ച പ്രതിപക്ഷ ഇന്ത്യന്‍ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഒന്നുകൂടി ഉറപ്പാക്കും. അതേസമയം ഗുജറാത്തിലെ വിജയ പരമ്പര മധ്യപ്രദേശിലും ആവര്‍ത്തിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡില്‍, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കോണ്‍ഗ്രസ് പോരാടുകയാണ്. 2003 മുതല്‍ 2018 വരെ രമണ്‍ സിങ്ങിന്റെ കീഴില്‍ ബിജെപി സംസ്ഥാനം ഭരിച്ചു. മിക്ക എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.

കോണ്‍ഗ്രസ് 40-50 സീറ്റുകള്‍ നേടിയേക്കുമെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് 40-50 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ബിജെപി 36-46 സീറ്റുകള്‍ നേടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ അധികാരത്തില്‍ വരുമെന്നാണ് ന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വേ വെളിപ്പെടുത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന്  31 ശതമാനം വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ ഭൂപേഷ് ബാഗേലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

21 ശതമാനം പേര്‍ ബിജെപിയുടെ രമണ്‍ സിംഗിനെ സംസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നു.  43 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളും കോണ്‍ഗ്രസിന് ഭരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നു. എന്നാല്‍ 39 ശതമാനം പുരുഷന്മാരും 43 ശതമാനം സ്ത്രീകളും സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് ശതമാനം പുരുഷന്മാരും ആറ് ശതമാനം തന്നെ സ്ത്രീകളും മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് അനുകൂലമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 90 നിയമസഭാ സീറ്റുകളിലായി 16,270 പേരിലാണ് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ സര്‍വേ നടത്തിയത്.

രാജസ്ഥാന്‍

രാജസ്ഥാനില്‍ ബിജെപിക്കെതിരെ വീണ്ടും കോണ്‍ഗ്രസ്. ഭരണവിരുദ്ധതയും അഴിമതിയും ക്രമസമാധാന പ്രശ്‌നവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ്, 30 വര്‍ഷം പഴക്കമുള്ള പ്രവണത മാറ്റാന്‍ പ്രതീക്ഷിക്കുന്നു, ഓരോ അഞ്ച് വര്‍ഷത്തിലും ഭരണകക്ഷിയ്ക്കെതിരെ പോരാടാന്‍ ബിജെപി ശ്രമിക്കും. മിക്ക എക്‌സിറ്റ് പോളുകളും ഇരു പാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും  തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ബിജെപിക്ക് 41 ശതമാനം വോട്ടും കോണ്‍ഗ്രസിന് 42 ശതമാനം വോട്ടും ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് 80 മുതല്‍ 100 വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 86 മുതല്‍ 106 വരെ സീറ്റുകള്‍ ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ 101 സീറ്റുകളാണ് ആവശ്യം. നവംബര്‍ 25നായിരുന്നു രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളില്‍ നിന്നുള്ള 38,656 പേരെ നേരില്‍കണ്ടാണ് ഇന്ത്യാടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയത്.

മധ്യപ്രദേശ്

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബി.ജെ.പി കോണ്‍ഗ്രസുമായി നേരിട്ടുള്ള മത്സരത്തിലാണ്. ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്ന് 2018-ല്‍ സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ 15 മാസങ്ങള്‍ക്ക് ശേഷം, ജ്യോതിരാദിത്യ സിന്ധ്യയുടെ കലാപത്തെത്തുടര്‍ന്ന് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത്ഭുതകരമായി തകര്‍ന്നു, അദ്ദേഹം പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപിക്ക് വ്യക്തമായ വിജയം പ്രവചിച്ചിട്ടും ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് കേന്ദ്ര സംസ്ഥാനത്ത് അതിജീവന പോരാട്ടം നേരിടുന്നത്.

രാജസ്ഥാനില്‍ ഇത്തവണ അധികാരത്തുടര്‍ച്ച സ്വപ്‌നം കാണുന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയാണ് സര്‍വ്വെ ഫലം. ഇന്ത്യ-ടിവി-സിഎന്‍എക്‌സ് സര്‍വ്വേയാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നത്. 94 മുതല്‍ 104 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് സര്‍വ്വെ പ്രവചിക്കുന്നത്. ബി ജെ പി 80 മുതല്‍ 90 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വെ പറയുന്നു.

മധ്യപ്രദേശില്‍  47 ശതമാനം വോട്ട് നേടി ബിജെപി (ആഖജ) അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളും പ്രവചിക്കുന്നു.  230 അംഗ നിയമസഭയില്‍ 140 മുതല്‍ 162 വരെ സീറ്റുകള്‍ നേടി ബിജെപി മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് 41ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു.  കോണ്‍ഗ്രസ് 68 മുതല്‍ 90 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത.

ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാനാണ് ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയെന്ന് അഭിപ്രായ സവേ വ്യക്തമാകുന്നു. 36 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്. 30 ശതമാനം പേരുടെ പിന്തുണയുമായി കോണ്‍ഗ്രസിന്റെ കമല്‍നാഥ് തൊട്ടുപിന്നിലുണ്ടെന്നും സര്‍വ്വേഫലങ്ങള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ 230 അസംബ്ലി സീറ്റുകളിലേക്കുള്ള പോളിംഗ് നവംബര്‍ 17 ന് ഒറ്റ ഘട്ടമായിട്ടാണ് നടന്നത്.തെലങ്കാന

കെ.സി.ആര്‍ എന്നറിയപ്പെടുന്ന കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസ്, 2014-ല്‍ രൂപീകൃതമായതുമുതല്‍, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന ഭരിക്കുന്നു. അത് ഭരണവിരുദ്ധതയെ അഭിമുഖീകരിക്കുന്നു, ഒപ്പം ആവേശഭരിതരായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരാണ്. കോണ്‍ഗ്രസും ബി.ജെ.പിയും സംസ്ഥാനത്ത് കാലിടറാനുള്ള ശ്രമത്തിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രവചിക്കപ്പെടുന്നതിനാല്‍ മിക്ക എക്‌സിറ്റ് പോളുകളും കെസിആറിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, കൂടാതെ റെക്കോര്‍ഡ് മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്താനുള്ള ബിആര്‍എസിന്റെ പദ്ധതികള്‍ തകര്‍ക്കാന്‍ കഴിയും.

തെലങ്കാനയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍.  63-73 സീറ്റുകള്‍ നേടി 42 ശതമാനം വോട്ട് വിഹിതത്തിലാകും കോണ്‍ഗ്രസ് മിന്നുന്ന ജയം നേടുക.  അതേസമയം ഹാട്രിക് വിജയം സ്വപ്‌നം കണ്ട കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍) തിരിച്ചടി നേരിടും. കെസിആര്‍ നയിക്കുന്ന ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) 119 നിയമസഭകളില്‍ 34-44 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിആര്‍എസിന് 36 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബിജെപിക്ക് 14 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുള്ളുവെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപി 4-8 സീറ്റുകളും മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 8 ശതമാനം വോട്ട് വിഹിതത്തോടെ 5 മുതല്‍ 8 വരെ സീറ്റുകളും നേടുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് നടന്ന

Other News