ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി


AUGUST 21, 2019, 1:54 PM IST

ന്യൂഡല്‍ഹി :  ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി.

ചിദംബരത്തിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു.

നിലവില്‍ അയോധ്യ കേസ് പരിഗണിക്കുകയാണ് ചീഫ് ജസ്റ്റിസ്.ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി അഭിഭാഷകന്‍ സല്‍മാര്‍ ഖുര്‍ഷിദ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അയോധ്യ കേസില്‍ വാദം കേട്ടു തുടങ്ങിയതിനാല്‍ ഖുര്‍ഷിദ് പിന്മാറുകയായിരുന്നു.

അതേസമയം, പി ചിദംബരം ഒളിവിലാണെന്നാണ് സൂചന. ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള വീട്ടില്‍ ചിദംബരമില്ല. പതിനേഴ് മണിക്കൂറായി ചിംദബരം ഒളിവിലാണ്.

ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ ഏജന്‍സികള്‍ ശക്തമാക്കിയിരിക്കുകയാണ്.

അറസ്റ്റ് ചെയ്യുന്നതിനായി മൂന്നു തവണയാണ് അന്വേഷണ സംഘം ചിദംബരത്തിന്റെ വീട്ടില്‍ എത്തിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കാത്തിരിക്കണമെന്നാണ് അഭിഭാഷകന്‍ ഖുര്‍ഷിദ് സിബിഐ സംഘത്തെ അറിയിച്ചത്.

Other News