ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍ പെട്ട് മൂന്ന് സൈനികരും അഞ്ച് പ്രദേശവാസികളും കൊല്ലപ്പെട്ടു


JANUARY 14, 2020, 12:42 PM IST

ന്യൂഡല്‍ഹി :  ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍ പെട്ട് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. ജമ്മുകശ്മീരിലെ മഞ്ചില്‍ സെക്ടറിലാണ് ദുരന്തമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സൈനിക പോസ്റ്റിനുമുകളിലേക്ക് ഹിമപാതമുണ്ടായത്.

ഗാന്ഡര്‍ബാല്‍ ജില്ലയിലെ സോന്‍മാര്‍ഗിലുണ്ടായ മറ്റൊരു ഹിമപാതത്തില്‍ അഞ്ച് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. 9 പേരുടെ സംഘത്തിമേല്‍ മഞ്ഞുപാളികള്‍ പതിക്കുകയായിരുന്നു.

നാലുപേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ 48 മണിക്കൂറിനിടയില്വിവിധ പ്രദേശങ്ങളില്‍ ശക്തമായ ഹിമപാതം ഉണ്ടായി.

Other News