അയോദ്ധ്യ വിധി: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


NOVEMBER 8, 2019, 12:00 PM IST

ന്യൂഡല്‍ഹി:  രാമജന്മഭൂമി-ബാബ്റി മസ്ജിദ് തര്‍ക്കത്തിന്മേലുള്ള സുപ്രീം കോടതി വിധി പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളൊരുക്കണമെന്നും ഒരു തരത്തിലുമുള്ള അനിഷ്ടസംഭവങ്ങളും ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നുമാണ് ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

അയോധ്യയില്‍ ഒരു നൂറ്റാണ്ടിലേറെയായി ബാബ്റി മസ്ജിദ് സ്ഥിതിചെയ്തിരുന്ന 2.77 ഏക്കര്‍ സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന ഹിന്ദു സംഘടനകളുടെ അവകാശവാദമാണ് തര്‍ക്കത്തിനാധാരം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് 40 ദിവസത്തോളം ഈ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുകയായിരുന്നു. രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് റിട്ടയര്‍ ചെയ്യും. അതിന് മുന്‍പ് ഇത് സംബന്ധിച്ചുള്ള വിധി പ്രസ്താവമുണ്ടാവും.

Other News