അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം സെപ്തംബറോടെ പൂര്‍ത്തിയാകും


MARCH 18, 2023, 2:59 PM IST

അയോധ്യ(യു.പി): അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സമയപരിധിക്ക് മാസങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയാകുമെന്ന് ശ്രീറാം ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹി വെള്ളിയാഴ്ച പറഞ്ഞു.

'നിശ്ചിത തീയതിക്ക് മൂന്ന് മാസം മുമ്പ് ക്ഷേത്രം പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിനാല്‍ ഞങ്ങള്‍ സമയപരിധി 2023 ഡിസംബര്‍ മുതല്‍ 2023 സെപ്തംബര്‍ വരെ നീട്ടി. ഇപ്പോള്‍, സെപ്റ്റംബറില്‍ ക്ഷേത്രത്തിന് അന്തിമ രൂപം ലഭിക്കും,' രാമജന്മഭൂമി ട്രസ്റ്റിന്റെ ഓഫീസ് ചുമതലയുള്ള പ്രകാശ് ഗുപ്ത പറഞ്ഞു

'ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ അഷ്ടകോണാകൃതിയിലായിരിക്കും, ക്ഷേത്രം ഇപ്പോള്‍ രൂപമെടുക്കുകയാണ്. ക്ഷേത്രത്തിന്റെ ഒന്നാം ഘട്ടത്തിന്റെ 75 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. ഇനി 167 തൂണുകള്‍ മാത്രമാണ് സ്ഥാപിക്കാന്‍ ശേഷിക്കുന്നത്. ക്ഷേത്രം, മേല്‍ക്കൂരയുടെ നിര്‍മ്മാണവും മെയ്-ജൂണ്‍ മാസത്തോടെ ആരംഭിക്കും,' അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ എല്ലാ തൂണുകളും സ്ഥാപിച്ചതായി ട്രസ്റ്റ് വെള്ളിയാഴ്ച പുറത്തുവിട്ട ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണിക്കുന്നു.

ശ്രീകോവിലിലെത്താനുള്ള 32 പടികളില്‍ ഇരുപത്തിനാലും നിര്‍മ്മിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പേ പുരോഗമിക്കുകയാണെന്നും ശ്രീകോവിലിന്റെ ബീമുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം ഡോ.അനില്‍ മിശ്ര പറഞ്ഞു.

രാമക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ 200 ഓളം ബീമുകള്‍ കൊത്തിയെടുക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.

Other News